Chiking
Latest News

വിക്കീപീഡിയയ്ക്ക് ഇന്ന് പതിനഞ്ചാം പിറന്നാള്‍

Web Desk
Indian Telegram Android App Indian Telegram IOS App

wiki

സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമായ വിക്കിപീഡിയയ്ക്ക് ഇന്ന് പതിനഞ്ച് വയസ്. 2001 ജനുവരി 15 നാണ് വിക്കീപീഡിയ രൂപീകരിച്ചത്. ജിമ്മി വെയ്ല്‍സ്, ലാറി സാംഗര്‍ എന്നിവരുടെ ആശയമാണ് വിക്കിപീഡിയ എന്ന പദ്ധതി. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ മനുഷ്യ നിര്‍മ്മിതമായ ഏറ്റവും വലിയ വിവര ശേഖരമായി വിക്കീപീഡിയ മാറികഴിഞ്ഞു.

ആദ്യം തുടങ്ങിയത് ഇംഗ്ലീഷ് വിക്കീപീഡിയ ആയിരുന്നു. ഇന്ന് 291 ഭാഷകളില്‍ വിക്കിപീഡിയയ്ക്ക് പതിപ്പുകളുണ്ട്. വിവിധ വിഷയങ്ങളെ കുറിച്ചുള്ള അന്‍പത് ലക്ഷത്തില്‍ അധികം ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ ഇപ്പോഴുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എഴുതാനും തിരുത്തല്‍ വരുത്താനും കഴിയുന്ന തരത്തിലാണ് വിക്കിപീഡിയ ഒരുക്കിയിരിക്കുന്നത്.

യു എന്ന അക്ഷരത്തെ കുറിച്ചായിരുന്നു വിക്കീപീഡിയയിലെ ആദ്യ ലേഖനം. ആദ്യ മാസം തന്നെ ലേഖനങ്ങളുടെ എണ്ണം ആയിരം കടന്നു. 2007 ല്‍ വിക്കീപീഡിയയുടെ ഇംഗ്ലീഷ് പതിപ്പിലെ ഉള്ളടക്കം 20 ലക്ഷം കവിഞ്ഞു. ഇതോടെ ഏറ്റവും കൂടുതല്‍ വിവരങ്ങളുടെ വിജ്ഞാനകോശം എന്ന ബഹുമതി വിക്കീപീഡിയ സ്വന്തമാക്കി. ചൈനയുടെ യോംഗിള്‍ എന്‍സൈക്ലോപീഡിയയെ ആണ് വിക്കിീപീഡിയ മറികടന്നത്.

2002 ല്‍ മലയാളം വിക്കിപീഡിയ ആരംഭിച്ചു. നാല്‍പ്പത്തി ഒന്നായിരം ലേഖനങ്ങള്‍ മലയാളം വിക്കിയിലുണ്ട്. ഭാഷാ-ദേശ വ്യത്യാസമില്ലാതെ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പെട്ടവര്‍ വിക്കീപീഡിയയില്‍ അപ്‌ഡേറ്റ് നടത്തുന്നുണ്ട്.

Top