Chiking
Latest News

അരുണാചലിലെ രാഷ്ട്രപതി ഭരണം: ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

Web Desk
Indian Telegram Android App Indian Telegram IOS App

ARUNA

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയതിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍. നടപടി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠത്തെ അപമാനിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും ക്രോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്, ജെഡിയു, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.

സംഭവം ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപ്പെട്ട് ധൃതിപിടിച്ച് നടപടിയെത്തുതെന്നും കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു. ഇത് രാജ്യത്തെ പരോമന്നത് നീതിപീഠത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭരണം അടിയന്തരാവസ്ഥക്ക് തുല്യമാണെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. സംസ്ഥാനത്ത് യാതൊരു ക്രമസമാധാന പ്രശ്‌നവുമില്ലെന്നും നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും പുറത്തായ അരുണാചല്‍ മുഖ്യമന്ത്രി നബാം തുക്കി പറഞ്ഞു. സംസ്ഥാനത്തെ 44 എംഎല്‍എമാരില്‍ 31 പേര്‍ ഇപ്പോഴും കോണ്‍ഗ്രസിനൊപ്പമാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനക്ക് വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. നിയമം നടപ്പിലാകുന്നില്ല. ഇതിനെതിരെ കോടതിയെ സമീപിക്കും. കോടതിയില്‍ നിന്നും സംസ്ഥാനത്തിന് നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം ബജറ്റ് സെഷനില്‍ ലോക്‌സഭയില്‍ കൊണ്ടുവരുമെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനുണ്ടായ ആപത്താണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ അരുണാചല്‍ പ്രദേശില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്ത് എന്നാണ് ബിജെപിയുടെ വാദം. ഭരണഘടനക്ക് വിധേയമായ തീരുമാനമാണ് എടുത്തതെന്നും ബിജെപി വക്താവ് നലിന്‍ കോഹ് ലി പറഞ്ഞു.

Top