Chiking
Latest News

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ യൂണിവേഴ്‌സിറ്റി വഡോദരയില്‍

Web Desk
Android App

raillway

വഡോദര : രാജ്യത്തെ ആദ്യ റെയില്‍ വേ യൂണിവേഴ്‌സിറ്റി ഗുജറാത്തിലെ വഡോദരയില്‍ സ്ഥാപിക്കും. സര്‍വകലാശാല സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര റെയില്‍ വേ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. വഡോദരയിലുള്ള നാഷണല്‍ അക്കാദമി ഓഫ് റെയില്‍ വേയുടെ ക്യാമ്പസിലാകും സര്‍വകലാശാലയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുക. സ്ഥലം ഏറ്റെടുക്കലിന് ശേഷം സര്‍വകലാശാല പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ എം.ടെക് , എം.ബി.എ കോഴ്‌സുകളാണ് സര്‍വകലാശാലയില്‍ ആരംഭിക്കുക. പിന്നീട് ഡിപ്ലോമ കോഴ്‌സുകളും ബി ടെക് കോഴ്‌സുകളും ആരംഭിക്കും. മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എജ്യുക്കേഷണല്‍ കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിന്‌റെ കീഴിലായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. 2015 ഡിസംബറിലാണ് സര്‍വകലാശാല തുടങ്ങുന്ന കാര്യം റെയില്‍ വേ മന്ത്രാലയം പ്രഖ്യാപിച്ചത്‌

Top