Chiking
Latest News

വിനോദസഞ്ചാരികള്‍ക്കായി അജ്മാന്‍-ഷാര്‍ജ ബസ് സര്‍വീസ് ആരംഭിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

bus

അജ്മാന്‍: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അജ്മാന്‍ വിനോദസഞ്ചാര വികസനവകുപ്പിന്റെ നേതൃത്വത്തില്‍ ഷാര്‍ജയിലേക്കു ടൂറിസ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചു. വിനോദസഞ്ചാര വികസനവകുപ്പും ഷാര്‍ജ ഷുറൂഖ് നിക്ഷേപക അതോറിറ്റിയുമായി സഹകരിച്ചാണു പുതിയ സര്‍വീസ് ആരംഭിച്ചത്.

ബസ് സര്‍വീസിന്റെ ഉദ്ഘാടനം അജ്മാന്‍ മ്യൂസിയ കവാടത്തിനടുത്ത് വിനോദസഞ്ചാര വികസനവകുപ്പ് തലവന്‍ ഫൈസല്‍ അല്‍ നുഐമി നിര്‍വഹിച്ചു. ഷുറൂഖ് സിഇഒ മര്‍വാനും വിവിധ വകുപ്പ് മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു. ഇരു എമിറേറ്റുകളെയും ബന്ധിപ്പിച്ചുള്ള പുതിയ ബസ് സര്‍വീസ് വഴി രണ്ട് എമിറേറ്റുകളിലും വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വുണ്ടാകുമെന്നാണു കരുതുന്നത്. 2021 ആകുമ്പോഴേക്കു പ്രതിവര്‍ഷം 50 ലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണു ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുന്നത്.

Top