Chiking
Latest News

മലാളത്തിലെ ആദ്യ ആദിവാസി സംവിധായിക ലീല, ചിത്രം ‘ചീരു’

Web Desk
Indian Telegram Android App Indian Telegram IOS App

1

ആദിവാസി ജീവിതവും പ്രശ്‌നങ്ങളും പലതരത്തില്‍ വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ വലിയ മുന്നേറ്റം ഉണ്ടായപ്പോഴും ഇവരില്‍ പലരും വെറും വാര്‍ത്തകളായി മാത്രം അവശേഷിച്ചു. ഇന്നും സിനിമകള്‍ക്ക് ആദിവാസി ജീവിതം വെറും കൗതുകമാണ്. വസ്ത്രധാരണത്തിലും സംഗീതത്തിലും നൃത്തത്തിലും കണ്ടെത്തുന്ന കൗതുകം. അതിന് എന്നും ഒരു കച്ചവട മുഖമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ ജീവിതവും രാഷ്ട്രീയവും എല്ലാം ഒരു സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്താന്‍ പോകുന്നു. സിനിമയ്ക്ക് ‘ചീരു’ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമ ഒരുക്കുന്നതാകട്ടെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ലീലയെന്ന സത്രീയും.

5

ലീല (ഫോട്ടോ: മിധു ശ്രീനിവാസ്)

വയനാട്ടിലെ അവിവാഹിത ആദിവാസി അമ്മമാരെ കുറിച്ചാണ് ലീല സിനിമ ഒരുക്കുന്നത്. സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെന്നും ജൂണോടെ ചിത്രീകരണം പൂര്‍ത്തിയാക്കനാവുമെന്നാണ് ലീല പറയുന്നത്. ആളുകളില്‍ നിന്ന് പണം കണ്ടെത്തിയാണ് സിനിമയ്ക്കുള്ള ബജറ്റ് ഒരുക്കുന്നത്.

ആദിവാസി മേഖലയിലെ അവിവാഹിത അമ്മമാരുടെ കഥകള്‍ വാര്‍ത്തയായെങ്കിലും യാഥാര്‍ത്ഥ സംഭവങ്ങള്‍ ആരും പറയുന്നില്ലെന്ന് ലീല പറയുന്നു. ഇവര്‍ ഒറ്റപ്പെടുന്നു, പലതരത്തിലുള്ള ദുരിതങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്നു. ഈ വിഷയം കൂടുതല്‍ ശക്തമായി പുറത്ത് വരേണ്ടതുണ്ട്. ”ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ സമൂഹത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു” ലീല പറഞ്ഞു.

12802987_481184418734386_5277403688387807400_n

പുതിയ പുതിയ പ്രശ്‌നങ്ങള്‍ ആദിവാസി സമൂഹം നേരിടേണ്ടി വരുന്നുണ്ട്. പോക്‌സോ പോലുള്ള നിയമങ്ങള്‍ ഇതിന് ഉദാഹരണം. പൊതു നിയമങ്ങള്‍ ഗോത്രാചരങ്ങളുടെ ഭാഗമായി പരിഗണിക്കുന്നില്ല. തിരണ്ടു കല്ല്യാണത്തോടെ ഒരു പെണ്‍കുട്ടിക്ക് വിവാഹം ആവാമെന്നാണ് ഗ്രോത്രാചരം. അതിന് പ്രായപൂര്‍ത്തിയാകണമെന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടുകയാണ് വേണ്ടത്. അതിന് പകരം ഇപ്പോള്‍ ആണ്‍കുട്ടികളെ ജയിലില്‍ അടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വിഷയങ്ങളെല്ലാം ജനങ്ങളിലെത്തണം അതിനായാണ് ഞാന്‍ സിനിമയെ ഉപയോഗിക്കുന്നത് ലീല പറയുന്നു.

4

വയനാട് പാലകുന്നിലെ കൊളത്തറ കോളനിയില്‍ നിന്ന് അച്ഛന്റെ മരണ ശേഷം സഹോദരങ്ങളുമായി നെയ്ക്കുപ്പയിലെ അമ്മയുടെ വീട്ടിലെത്തിയതാണ് ലീലയുടെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ വഴിത്തിരിവ്. നടവയലിലെ ‘കനവെ’ന്ന സ്ഥാപനത്തിലൂടെ ബദല്‍ വിദ്യഭ്യാസം നേടാന്‍ ലീലക്കായി. കനവ് ബേബിയെന്ന ബേബി മാഷ് കനവിനെ പിന്നീട് ലീലയെ ഏല്‍പ്പിച്ച് മടങ്ങി. ഇന്ന് കനവെന്നാല്‍ ലീലയാണ്. കനവ് വളരുന്നത് ലീലയിലൂടെയും അവിടുത്തെ പഴയകാല വിദ്യാര്‍ത്ഥികളിലൂടെയും.’ഗുഡ’ എന്ന പേരില്‍ കനവ് ഒരു ഹ്രസ്വ ചിത്രം ചെയ്തപ്പോള്‍ ലീല അതില്‍ സഹായിയായി. അന്ന് മുതല്‍ സിനിമയോട് പ്രേമം തുടങ്ങി.

2

ലീലയും സന്തോഷും (ഫോട്ടോ: മിധു ശ്രീനിവാസ്)

‘നിഴലുകള്‍ നഷ്ടപ്പെട്ട ഗ്രോത്രഭൂമി’ എന്ന ഡോക്യുമെന്ററി ലീല തന്നെ ഒരുക്കി. ആദിവാസി വിഭാഗത്തിന്റെ ജീവതവും സ്ത്രീകളുമായിരുന്നു ഇതിന് വിഷയമായത്. കനവിലെ ജീവതത്തിനിടയില്‍ കണ്ട സിനിമകളും പഠനങ്ങളും ശില്‍പശാലകളും ലീലയിലെ സംവിധായകയെ രൂപപ്പെടുത്തിയെന്ന് പറയാം. കനവില്‍ നിന്ന് തന്നെ കൂട്ടായി ലഭിച്ച സന്തോഷാണ് ലീലയുടെ ഭാര്‍ത്താവ്. ക്‌ളേ മോഡലിംഗ് ആര്‍ട്ടിസ്റ്റാണ് സന്തോഷ്. ഈ ജീവിതത്തിന് സന്തോഷം പകര്‍ന്ന് മൂന്ന് കുട്ടികളും.

7

Top