Chiking
Latest News

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

payyappilli-balan

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ ഏഴ് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്തും ഇന്ത്യ ചൈന യുദ്ധക്കാലത്തും ജയില്‍ശിക്ഷ അനുഭവിച്ചു.പിന്നീട് ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി.

ആലുവാ പുഴ പിന്നെയും ഒഴുകി, പാലിയം സമരം, മായാത്ത സ്മരണകള്‍ മായാത്ത മുഖങ്ങള്‍, സ്റ്റാലിന്റെ പ്രസക്തി എന്നിവയാണ് പ്രധാനപുസ്തകങ്ങള്‍. ഏലൂര്‍ മഞ്ഞുമലിലുള്ള വീട്ടില്‍ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. മൃതദേഹം നാളെ കൊച്ചി മെഡിക്കല്‍ കോളജിന് കൈമാറും.

Top