Chiking
Latest News

ചികിത്സ ലഭിക്കാതെ ആദിവാസി മരിച്ചതായി ആരോപണം

Web Desk
Indian Telegram Android App Indian Telegram IOS App

മാനന്തവാടി : ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ ആദിവാസി മരിച്ചതായി ആരോപണം. തവിഞ്ഞാല്‍ പഞ്ചായത്തിലെ അയനിക്കല്‍ കോളനിയിലെ ചാമന്‍(55) ആണ് മരിച്ചത്. ശനിയാഴ്ച പകല്‍ രണ്ടോടെയാണ് വയറുവേദനയെ തുടര്‍ന്ന് ചാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പകല്‍ രണ്ടോടെ മരിച്ചു.ആശുപത്രിയില്‍ ചികിത്സ കിട്ടാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗ്‌ളൂക്കോസ് മാത്രമാണ് നല്‍കിയത്.

ഒരിക്കല്‍പോലും ഡോക്ടര്‍ വന്നു നോക്കിയില്ല. ഞായറാഴ്ച ഉച്ചയോടെ ഇഞ്ചക്ഷന്‍ മരുന്ന് പുറത്തുനിന്ന് വാങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇത് നല്‍കി കുറച്ചു കഴിഞ്ഞപ്പോള്‍ വിറയല്‍ അനുഭവപ്പെട്ടതായി മകള്‍ ലൌലി പറഞ്ഞു. ഉടന്‍ ഡ്യൂട്ടി നേഴ്‌സിനെ വിവരമറിയിച്ചു. എന്നാല്‍, ഡോക്ടര്‍ എത്തുമ്പോഴേക്കും മരിച്ചു.ശനിയാഴ്ച അഡ്മിറ്റ് ചെയ്തശേഷം ഡോക്ടര്‍ എത്തുന്നത് ചാമന്‍ മരിച്ചു എന്ന് ഉറപ്പുവരുത്താന്‍ മാത്രമാണെന്ന് ഭാര്യ ചണ്ണ പറഞ്ഞു. അതുവരെ ഡോക്ടര്‍ പരിശോധിക്കുകയോ രോഗം എന്താണെന്ന് പറയുകയോ ചെയ്തില്ലെന്നും ഇവര്‍ പറഞ്ഞു.

Top