Chiking
Latest News

പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ബസ് ഉടമകളോട് അഭ്യര്‍ഥിച്ച് വിശാല്‍

Web Desk
Indian Telegram Android App Indian Telegram IOS App

VISHALനിരവധി സ്വകാര്യ ബസുകളും ട്രാവല്‍ സര്‍വീസുകളും അന്തര്‍സംസ്ഥാന സര്‍വീസുകളും പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് നടികര്‍ സംഘം സെക്രട്ടറി വിശാല്‍. ടൂറിസ്റ്റ് ബസില്‍ നിന്ന് വിജയ്‌യുടെ പുതിയ ചിത്രമായ തെറിയുടെ വ്യാജ ഡിവിഡി പോലീസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് വിശാല്‍ ബസ് ഉടമകളോട് അപേക്ഷയുമായി എത്തിയത്. നേരത്തെ വിശാല്‍ നേരിട്ട് തമിഴ്‌നാട്ടിലെ പല ഡിവിഡി ഷോപ്പുകളിലും പോലീസ് സഹായത്തോടെ റെയ്ഡ് നടത്തി വ്യാജ സിഡികളും ഡിവിഡികളും പിടിച്ചെടുത്തിയിട്ടുണ്ട്.

തീയറ്ററുകളിലെത്തും മുമ്പേ വ്യാജപതിപ്പുമായി സിനിമയെ തകര്‍ക്കുന്ന മാഫിയകള്‍ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്ന താരമാണ് വിശാല്‍. നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ വിശാല്‍ നല്‍കിയ സുപ്രധാന വാഗ്ദാനവും പൈറസി തടയുമെന്നതായിരുന്നു. പൂജ എന്ന തന്റെ ചിത്രം തിയറ്ററുകളിലെത്തിയ അവസരത്തില്‍ എതിരാളിയായ വിജയ് ചിത്രം കത്തിയുടെ വ്യാജന്‍ പിടിച്ചെടുത്താണ് വിശാല്‍ പ്രൊഫഷണലിസം കാട്ടിയത്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ ബസ് ഉടമകളോട് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ്. താരം. മരുത് എന്ന ചിത്രമാണ് വിശാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയിരിക്കുന്നത്. നിലവില്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ അധ്യക്ഷനാണ് വിശാല്‍. സൂര്യയുടെ 24 എന്ന സിനിമയുടെ തീയറ്റര്‍ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടപ്പോഴും വിശാല്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഗൗരവമായി എടുക്കുന്നില്ലെന്നായിരുന്നു വിശാലിന്റെ പരാതി.

Top