Chiking
Latest News

സ്വവര്‍ഗാനുരാഗികളുടെ സ്വാഭിമാന മാര്‍ച്ചില്‍ കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ; വീഡിയോ

Web Desk
Indian Telegram Android App Indian Telegram IOS App

tടൊറന്റോ: ചരിത്രം കുറിച്ച് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്വവര്‍ഗാനുരാഗികളുടെ സ്വാഭിമാന മാര്‍ച്ചില്‍ പങ്കെടുത്തു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതാദ്യമായാണു പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ‘ടൊറന്റോ ഗേ പ്രൈഡ് മാര്‍ച്ചില്‍’ പങ്കെടുക്കുന്നത്. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ നടന്ന വെടിവയ്പില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു മാര്‍ച്ച് തുടങ്ങിയത്. പരേഡില്‍ പങ്കെടുത്ത ട്രൂഡോ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കൊപ്പവും കാണികള്‍ക്കൊപ്പവും നിന്ന് സെല്‍ഫിയെടുക്കുകയും ഹസ്തദാനം നല്‍കുകയും ചെയ്തു.

Top