Chiking
Latest News

ആദിവാസി നേതാവിന് നേരെ ജനമൈത്രി പൊലീസിന്റെ കൈയേറ്റം

Web Desk
Indian Telegram Android App Indian Telegram IOS App

images

പാലോട്: ആദിവാസി യുവതിയുടെ ആത്മഹത്യാക്കേസ് അന്വേഷണം ഇഴയുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എത്തിയ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരന്‍ കാണിയെ പൊലീസുകാരന്‍ കൈയേറ്റം ചെയ്തതായി പരാതി. ഇന്നലെ വൈകിട്ട് ആറരയോടെ പാലോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. എസ്.ഐയെ കാണാനെത്തിയ വിദ്യാധരന്‍ കാണിയെ എസ്.ഐയുടെ കാബിനു പുറത്തു വെച്ചാണ് കൈയേറ്റം ചെയ്തത്. നെഞ്ചില്‍ ഇടിക്കുകയും തള്ളിമാറ്റുകയും ചെയ്തുവെന്നാണ് പരാതി.

കേന്ദ്രസര്‍ക്കാരിനു കീഴിലെ ഓഡിറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ നാല്പത് വര്‍ഷത്തെ സേവനത്തിന് ശേഷം അടുത്തിടെ വിരമിച്ചയാളാണ് ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ചിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയായ ബി. വിദ്യാധരന്‍കാണി. സി.പി.എം വിതുര ഏരിയാ കമ്മിറ്റി അംഗമാണ്. വിദ്യാധരന്‍ കാണിയെ പൊലീസ് സ്റ്റേഷനില്‍ കൈയേറ്റം ചെയ്തതില്‍ ആദിവാസി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.

Top