Chiking
Latest News

രാജസ്ഥാന്‍ സ്‌കൂളുകളിലെ പാഠപുസ്തകങ്ങളില്‍ പുരുഷാധിപത്യത്തിന് മുന്‍തൂക്കം

Web Desk
Android App

book

ജയ്പൂര്‍: രാജസ്ഥാന്‍ സ്‌കൂളുകളിലെ പാഠപുസ്തകങ്ങളില്‍ പുരുഷാധിപത്യത്തിന് മുന്‍തൂക്കം കൊടുക്കുന്ന ചിത്രങ്ങളും കഥകളും കൂടുതലായി ഉള്‍പ്പെടുത്തുന്നുവെന്ന് വിദഗ്ധര്‍. ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളില്‍ ധൈര്യത്തിന്റെയും സാഹസികതയുടെയും ഉദാഹരണങ്ങളായി പുരുഷനെ മാത്രം ചിത്രീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കി ജീവിക്കേണ്ടവരാണെന്നും പാഠങ്ങളില്‍ പരാമര്‍ശിക്കുന്നു.

എട്ടാം ക്ലാസിലെ സന്ദ് കന്‍വര്‍ റാം എന്ന കവിയെക്കുറിച്ചുള്ള പാഠത്തില്‍ സ്ത്രീയുടെ കടമ പുരുഷനെ അനുസരിക്കുക മാത്രമാണെന്ന് പരാമര്‍ശിക്കുന്നതായി വിദഗ്ധ സംഘത്തിലെ ഒരാള്‍ പറഞ്ഞു. സ്ത്രീയെ ഭരണ കര്‍ത്താവായും നിയമജ്ഞയായും നല്ലൊരു നേതാവായും പാഠങ്ങളില്‍ ഉയര്‍ത്തി കാണിക്കുന്നില്ലെന്ന് രാജസ്ഥാന്‍ സര്‍വകലാശാല മുന്‍ അധ്യാപകന്‍ രാജീവ് ഗുപ്ത പറഞ്ഞു.

Top