Chiking
Latest News

ആദിവാസികളുടെ ദുരിതം നേരില്‍ കാണാന്‍ ജില്ലാ കളക്ടറും കൂട്ടരുമെത്തി

Web Desk
Indian Telegram Android App Indian Telegram IOS App

kollam

പത്തനാപുരം: ‘ജില്ലാ ഭരണകൂടം ജനങ്ങള്‍ക്കരികെ’ എന്ന പദ്ധതിയുടെ ഭാഗമായി അച്ചന്‍കോവില്‍ ആദിവാസികളുടെ ദുരിതം നേരില്‍ കാണാന്‍ ജില്ലാ കളക്ടര്‍ എ. ഷൈന മോള്‍ എത്തി. കളക്ടറോടൊപ്പം വിവിധ വകുപ്പ് മേധാവികളും ഉണ്ടായിരുന്നു. വീടില്ലാത്തവര്‍, തകര്‍ന്ന് ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ കഴിയുന്നവര്‍, കുടിവെള്ളത്തിനായി നീര്‍ച്ചാലുകളെ ആശ്രയിക്കുന്നവര്‍, വൈദ്യുതി എത്തിയിട്ടില്ലാത്ത ഊരുകള്‍, പഠനം മുടങ്ങിയ കുട്ടികള്‍, ചികിത്സ ലഭിക്കാതെ കിടപ്പിലായവര്‍, പോഷക ആഹാരമില്ലാതെ രോഗം ബാധിച്ചവര്‍ തുടങ്ങി ആദിവാസി കോളനികളിലെ ദുരിതങ്ങളെല്ലാം ജില്ലാ കളക്ടര്‍ നേരില്‍ക്കണ്ടു.

അച്ചന്‍കോവിലിലെ മുതലത്തോട് വനത്തില്‍ മാത്രം 22 ആദിവാസി കുടുംബങ്ങളാണ് കഴിയുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തതിനാലാണ് ഇവര്‍ കാട്ടില്‍ അഭയം തേടിയത്. വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ഇവരുടെ ആണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് സൗകര്യമില്ല. കോളനികളില്‍ താമസിക്കുന്ന കുട്ടികളെ സൗജന്യമായി സ്‌കൂളില്‍ എത്തിക്കാന്‍ ‘ഗോത്ര സാരഥി’ പദ്ധതി നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ആര്യങ്കാവ് പഞ്ചായത്തിന്റെ കണക്ക് പ്രകാരം 175 ലധികവും ആദിവാസി കുടുംബങ്ങള്‍ ഇവിടെ ഉണ്ട്.

Top