ഒരു മാസത്തിനകം പുതുച്ചേരി ശുചീകരിച്ചില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് കിരണ്‍ ബേദി
Web Desk
പുതുച്ചേരി: ഒരു മാസത്തിനകം പുതുച്ചേരിയിലെ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കിയില്ലെങ്കില്‍ താന്‍ സ്ഥാനമൊഴിഞ്ഞു ഡല്‍ഹിയിലേക്കു തിരിച്ചു പോകുമെന്നു ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ മുന്നറിയിപ്പ്. ജിപ്മെറില് നടന്ന ചടങ്ങിലാണു കിരണ്‍ബേദി പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിനു ജനങ്ങളുടെ സഹകരണം തേടിയത്.
സെപ്റ്റംബര്‍ അവസാനത്തോടെ ശുചീകരണം പൂര്‍ത്തിയാക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ താന്‍ ഇവിടെ തുടരില്ല. ഈ വെല്ലുവിളി ഏറ്റെടുക്കാമോ എന്ന ചോദ്യത്തിനു തയാറാണെന്നു സദസ്സ് മറുപടി നല്കി.