Chiking
Latest News

ചരിത്രം വഴി മാറി; സ്വവര്‍ഗ ദമ്പതികള്‍ക്ക് ‘കുട്ടികള്‍ മൂന്ന്’

Web Desk
Indian Telegram Android App Indian Telegram IOS App

baby

ജോഷ്വായ്ക്കും, സോയേ്ക്കും, കേറ്റിനും സ്വന്തമായി അമ്മ ഉണ്ടാകില്ല. അവര്‍ക്ക് എല്ലാം ഈ അച്ഛന്മാരാണ്. പുരുഷ ഡി എന്‍ എ യുമായാണ് പിറന്ന മൂവരും സ്വവര്‍ഗ ദമ്പതികളായ ക്രിസ്റ്റോയ്ക്കും തിയോ മെനലോവോയ്ക്കും ജനിച്ച കുട്ടികളാണ്. ഒറ്റപ്രസവത്തില്‍ മൂന്ന് കുട്ടികളാണ് ഇവര്‍ക്ക് ഉണ്ടായിരിക്കുന്നത്. സ്വവര്‍ഗ ദമ്പതികള്‍ക്ക് ഒറ്റപ്രസവത്തില്‍ മൂന്ന് കുട്ടികള്‍ ഉണ്ടാകുന്നത് ലോകത്തില്‍ ആദ്യ സംഭവമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗത്ത് ആഫ്രിക്കയിലെ പ്രിറ്റോറിയയിലാണ് സംഭവം.

BABY2

സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികള്‍ സാധാരണ കിട്ടാക്കനിയാണ്. ഒന്നുകില്‍ ദത്തെടുക്കണം അല്ലെങ്കില്‍ വാടകഗര്‍ഭപാത്രം തേടണം. ദത്തെടുക്കന്നതിനേക്കാള്‍ വാടകഗര്‍ഭപാത്രത്തിലൂടെ കുട്ടികള്‍ ഉണ്ടാവാനാണ് ഇവര്‍ കൂടുതല്‍ ആഗ്രഹിച്ചത്. പക്ഷേ അതത്ര നിസാരമായിരുന്നില്ല. സ്വവര്‍ഗ ദമ്പതികള്‍ക്ക് വാടകഗര്‍ഭപാത്രം നല്‍കാന്‍ പലരും തയ്യാറായില്ല. ഇവരുടെ അയല്‍വാസിയായയ അത്‌ലറ്റ് ഓസ്‌കാര്‍ പ്രറ്റോറിയോസ് വഴിയാണ് ഇവര്‍ക്ക് വാടകഗര്‍ഭപാത്ര നല്‍കാന്‍ തയ്യാറായ സ്ത്രീയെ പരിചയപ്പെടുന്നത്.

രണ്ട് ഭ്രൂണത്തില്‍ ഒന്നില്‍ ക്രിസ്റ്റോയുടെ ബീജവും രണ്ടാമത്തേതില്‍ തിയോയുടെ ബീജവുമായി ക്രിത്രിമ സങ്കലനം നടത്തി വാടകഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. പത്താം മാസത്തെ സ്‌കാനിംഗിലാണ് ഒരു ഭ്രൂണം വിഭജിച്ച് മൂന്നാമത്തെ കുട്ടിയുടലെടുക്കുകയായിരുന്നുവെന്ന് മനസിലായത്. രണ്ട് പെണ്‍കുഞ്ഞുങ്ങളും ഒരാണ്‍കുട്ടിയുമാണ് ജനിച്ചത്. ഇതില്‍ രണ്ട് പേര്‍ സരൂപ ഇരട്ടകളാണ്.

Top