Chiking
Latest News

ആണ്‍കുഞ്ഞിന് ജന്മം നല്‍കി മുലയൂട്ടുന്ന പിതാവ്

Web Desk
Indian Telegram Android App Indian Telegram IOS App

transgender

ന്യൂഡല്‍ഹി: 2013ലാണ് ഇവാന്‍ ഹെംപെല്‍ ട്രാന്‍സ്ജന്‍ഡര്‍ പുരുഷനായി ജീവിക്കുന്നതിനായി ഹോര്‍മോണ്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. പക്ഷെ അപ്പോഴും ഒരു കുഞ്ഞിനെ പ്രസവിക്കുക എന്ന മോഹം ഇവാന്റെ ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ സ്ത്രീ അവയവങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു ഇവാന്‍ ഹോര്‍മോണ്‍ ചികിത്സക്ക് വിധേയനായത്.

അഞ്ച് വര്‍ഷം മുമ്പ്, ഇവാന്‍ ജീവിതപങ്കാളിയുടെ സമ്മതത്തോടെ കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനിച്ചു. അതിനായി പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റെറോണ്‍ സ്വീകരിക്കുന്നത് പൂര്‍ണമായും നിര്‍ത്തിവെച്ചു. പിന്നീട് കൃത്രിമ ബീജധാരണത്തിലൂടെ ഇവാന്‍ ഗര്‍ഭവാനായി. ആദ്യത്തെ ചില ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും 2015ല്‍ ഇവാന്‍ ഗര്‍ഭം ധരിച്ചു. ടൈം മാഗസിനിലെഴുതിയ ലേഖനത്തില്‍ ഇവന്റെ സഹോദരി ജെസി ഹെപലാണ് ഭിന്നലിംഗക്കാരനായ തന്റെ സഹോദരനെ കുറിച്ച് പറയുന്നത്.

Evan stopped Testosterone treatment in order to get pregnant.

ഭിന്നലിംഗക്കാരായ പുരുഷന്മാര്‍ ഗര്‍ഭകാലത്ത് സ്വത്വപ്രതിസന്ധി മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടാറുണ്ട്. എന്നാല്‍ ഇവാന്‍ അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ”അതൊരു സാഹസമായിരുന്നു. ഒരു ഭാഗ്യപരീക്ഷണമായാണ് ഈ കര്‍ത്തവ്യം ഏറ്റെടുത്തത്. എന്റെ ശരീരത്തിന് ഇത്രയും മഹത്തായ കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്നത് വലിയ സന്തോഷം തരുന്നു”, ഇവാന്‍ പറഞ്ഞു. ജോലി സ്ഥലത്ത് പലര്‍ക്കും ഇവാനൊരു ഭിന്നലിംഗക്കാരാനാണ് എന്ന് അറിയില്ലായിരുന്നു. അവരെല്ലാം ധരിച്ചുവെച്ചത് ഇവാന്‍ പുരുഷന്‍ തന്നെയാണ് എന്നായിരുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ഇവാന്‍ കുറച്ച് ബുദ്ധിമുട്ടി. എങ്കിലും എല്ലാവരും പോസിറ്റീവ് ആയി തന്നെ കാര്യങ്ങള്‍ എടുത്ത് പിന്തുണ നല്‍കിയെന്നും ഇവാന്‍ പറയുന്നു.

ജെസി ഇവാന്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ച വാര്‍ത്ത ട്വിറ്ററിലൂടെ അഭിമാനപൂര്‍വം ലോകത്തെ അറിയിച്ചത്. ‘വിസ്മയകരമായ കാലത്തിലൂടെയാണ് ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്റെ സഹോദരന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.’

ടൈം മാഗസിനിലെഴുതിയ ലേഖനത്തില്‍ അമേരിക്കക്കാരിയായ ജെസി ഭിന്നലിംഗക്കാരനായ തന്റെ സഹോദരനെക്കുറിച്ച് പറയുന്നതിങ്ങനെ: ഇപ്പോള്‍ 35 വയസുള്ള ഇവാന്‍ ഒരു പെണ്‍കുട്ടിയായാണ് ജനിച്ചത്. ഇവാന്‍ ഒരു ട്രാന്‍സ്‌ജെന്‍സറാണെന്ന് തിരിച്ചറിഞ്ഞത് 16 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷനായി ജീവിക്കാന്‍ ആരംഭിച്ചിട്ടും കുഞ്ഞിന് ജന്മം നല്‍കുക എന്ന വിചിത്രമായ ആഗ്രഹം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല.

പ്രസവവും മുലയൂട്ടലും എന്നെ മറ്റൊരു തരത്തിലും മാറ്റിയിട്ടില്ലെന്നും എല്ലാം പഴയ പോലെ തന്നെയാണെന്നും ഇവാന്‍ പറയുന്നു. മാനസികമായി പുരുഷന്‍ തന്നെയാണ് താനിപ്പോഴുമെന്നും ഇവാന്‍ വ്യക്തമാക്കി.

Top