Chiking
Latest News

കേരള ഡിസൈനറുടെ മോഡലുകളായി ഭിന്നലിംഗക്കാര്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

transgender

കൊച്ചി: ഭിന്നലിംഗക്കാരെ അകറ്റിനിര്‍ത്തിയ കാലം മാറിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ മോഡല്‍ രംഗത്തും ജ്വലിക്കാന്‍ തയാറാവുകയാണ്. രാജ്യത്തെ പ്രമുഖ ഡിസൈനര്‍മാരുടെ മോഡലാവാന്‍ ഭിന്നലിംഗക്കാര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കലിലും കേരളത്തില്‍ സാധ്യമായിരുന്നില്ല. ഇപ്പോള്‍ ഇവര്‍ക്കായി മുന്നോട്ട് വന്നിരിക്കുന്നത് റെഡ് ലോട്ടസ് ആണ്. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലുകളായി മാറിയിരിക്കുകയാണ് മായ(29)യും ഗൗരി(30)യും.

Image result for sharmila nair

ഷര്‍മിള നായര്‍ ഡിസൈന്‍ ചെയ്ത കൈത്തറി വസ്ത്രങ്ങളുടെ മോഡലായാണ് ഇരുവരും എത്തിയത്. പരസ്യം കണ്ട കൂട്ടുകാര്‍ ശരിക്കും പെണ്ണിനെ പോലെ തന്നെയുണ്ടെന്ന് പറഞ്ഞതായി മായ പറയുന്നു. ഇവിടന്നു കിട്ടിയ അനുഭവങ്ങള്‍ പൊതുജനങ്ങളുടെയും കുടുംബത്തിന്റെ മുമ്പിലും നില്‍ക്കാന്‍ കരുത്തേകിയതായി യോഗ പരിശീലക കൂടിയായ മായ പറഞ്ഞു.

Image result for sharmila nair

ഞാനൊരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് പറയുന്നതില്‍ ഇപ്പോള്‍ പ്രശ്‌നമൊന്നും തോന്നുന്നില്ലെന്ന് ഗൗരി പറയുന്നു. തന്റെ ജീവിതത്തിലെ നല്ലൊരു ചുവടുവയ്പ്പാണിതെന്നും ഗൗരി പറയുന്നു.

Image result for sharmila nair

ട്രാന്‍സ്‌ജെന്‍ഡറെ മോഡലുകളാക്കുക എന്നത് കേരളത്തില്‍ എളുപ്പായിരുന്നില്ല. നിരവധി എതിര്‍പ്പുകള്‍ വന്നിരുന്നു. ഭിന്നലിംഗക്കാര്‍ക്കിടയില്‍ തന്നെ ഞെട്ടലുണ്ടാക്കിയതായി ഡിസൈനര്‍ ഷര്‍മ്മിള നായര്‍ പറയുന്നു. താന്‍ ഡിസൈന്‍ ചെയ്ത കൈത്തറി വസ്ത്രങ്ങള്‍ ഭിന്നലിംഗക്കാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഷര്‍മ്മിള പറഞ്ഞു.

Image result for sharmila nair

Image result for sharmila nair

Top