Chiking
Latest News

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചരണം നടത്തുമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക

Web Desk
Android App

radhika

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ പ്രചരണം നടത്തുമെന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. യുപിയില്‍ സ്വതന്ത്രമായി ബിജെപിക്കെതിരെ പ്രചരണം നടത്തുമെന്നാണ് രാധിക മാധ്യമങ്ങളെ അറിയിച്ചത്. മകന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ജാതീയ വേര്‍തിരിവുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഡോ. ബി.ആര്‍ അംബേദ്കറുടെ 125ാം ജന്മദിനാഘോഷ ചടങ്ങില്‍ രോഹിതിന്റെ അമ്മ രാധികയും സഹോദരന്‍ രാജ വെമുലയും ബുദ്ധമതം സ്വീകരിച്ചിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തന്റെ മകനടക്കമുള്ള അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ നടത്തുകയാണെന്ന് രാധിക ആരോപിച്ചു.

radhika2

എന്നാല്‍ യുപി തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും സ്വതന്ത്രമായി ബിജപെിക്കെതിരെ പ്രചരണം നടത്തുമെന്നും രാധിക വെമുല വ്യക്തമാക്കി.ബിജെപി മന്ത്രിമാരായ ബന്ദാരു ദത്താത്രേയ, സ്മൃതി ഇറാനി, ഹാദരാബാദ് വൈസ് ചാന്‍സലര്‍ അപ്പറാവു, ബിജെപി എംഎല്‍എ രാഘവേന്ദ്ര റാവു എന്നിവരാണ് തന്റെ മകന്റെ ആത്മഹത്യക്ക് കാരണമെന്നും രാധിക ആരോപിച്ചു.

രോഹിതിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിച്ച രൂപന്‍വാല കമ്മീഷന്‍ പറയുന്നത് താന്‍ ദലിതയല്ലെന്നാണ്, എന്നാല്‍ ദലിതയാണെന്നുള്ള കാര്യം പല തവണ വ്യക്തമാക്കിയതാണ്. മകന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സര്‍വ്വകലാശാലകളില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാന്‍ പാര്‍ലമെന്റില്‍ രോഹിത് ആക്ട് പാസാക്കണമെന്ന് രോഹിതിന്റെ സുഹൃത്ത് സന്നകി മുന്ന ആവശ്യപ്പെട്ടു.

രോഹിത് വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം ഇപ്പോള്‍ നിശബ്ദത പാലിക്കുകയാണെന്ന് രാധിക പറഞ്ഞു. നിശബദ്ത വെടിഞ്ഞ് അദ്ദേഹം എന്തെങ്കിലും  ചെയ്യുകയാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.

Top