Chiking
Latest News

രാഷ്ട്രീയ കുടിപ്പക: യു.പിയില്‍ രണ്ട് ദലിത് യുവാക്കളെ ചുട്ടുകൊന്നു

Web Desk
Indian Telegram Android App Indian Telegram IOS App

dalit

ലക്‌നൗ: രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് ദലിത് യുവാക്കളെ ചുട്ടുകൊന്നതായി പരാതി. ഗോരക്പൂര്‍ ജില്ലയിലാണ് സംഭവം. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം രാജ്‌ദേവ് പസ്വാന്റെ ബന്ധുക്കളെയാണ് ആറംഗ സംഘം തീവച്ച് കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ഇതിനകം അറസ്റ്റിലായി.

സന്തോഷ് പാസ്വാന്‍, നര്‍മ്മദ പാസ്വാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്‌ദേവിന്റെ സിമന്റ് ഫാക്ടറിക്കു സമീപം ഉറങ്ങിക്കിടന്ന ഇവരുടെ അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീകൊടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയുമായിരുന്നു. രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് സംഭവത്തിനു പിന്നിലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി രാം ലാല്‍ വര്‍മ്മ അറിയിച്ചു.

Top