Chiking
Latest News

ദളിത് യുവാക്കൾക്കു പൊലീസിന്റെ ക്രൂരമർദ്ദനം; അഞ്ചുദിവസം പട്ടിണിക്കിട്ടു; പൂർണ്ണ നഗ്നരാക്കി മൂന്നാംമുറ

Web Desk
Android App

dalitകൊല്ലം: ദളിത് യുവാക്കൾക്കു നേരെ പൊലീസിന്റെ ക്രൂരമർദ്ദനമെന്നു പരാതി. കൊല്ലം അഞ്ചാലുംമൂട് കാഞ്ഞിരംകുഴി അമ്പുതാഴത്തിൽ രാജീവ്, ബന്ധു ഷിബു എന്നിവരെയാണ് പൊലീസ് മർദ്ദിച്ചത്. അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം കസ്റ്റഡിയിൽ വച്ചായിരുന്നു അഞ്ചാലും മൂട് പൊലീസ് ക്രൂരമർദ്ദനം നടത്തിയതെന്ന് യുവാക്കൾ പറയുന്നു. അഞ്ച് ദിവസവും ബന്ധുക്കളെ പോലും കാണിക്കാതെ പട്ടിണിക്കിട്ടായിരുന്നു മർദ്ദനം. അക്രമത്തെ തുടർന്ന് അവശനിലയിലായ രാജീവിനെ കേസ് പോലും എടുക്കാതെ പൊലീസ് വിട്ടയക്കുകയായിരുന്നു.

പൂർണ്ണ നഗ്‌നനാക്കി തല തിരിച്ച് വെച്ച് മുഖമടച്ച് അടിക്കുക. മുള കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് കൈവിരലുകൾക്ക് ഇടയിൽ കയറ്റി വിരലുകൾ തകർത്തു. മസിലുകളിൽ നിർത്താതെ ഇടിക്കുക. മുതുകത്ത് ചവിട്ടുക. ജനനേന്ദ്രിയത്തിൽ ക്ലിപ്പിട്ടു പിടിക്കുകയും വലിക്കുകയും ചെയ്യുക. ഇങ്ങനെ ക്രൂരമായ ആക്രമണത്തിാണ് ഇവർ വിധേയരായത്. മോഷണകുറ്റം ആരോപിച്ചാണ് ഇവരെ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്.

കൊല്ലത്ത് ജോലിക്ക് പോയിരുന്നിടത്തെ ആക്കത്തൊടി രമണൻ എന്ന കോൺട്രാക്ടറുടെ 1.80 ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പണം നഷ്ടപ്പെട്ടതിനു ശേഷവും ജോലിക്ക് പോയിരുന്നു. ഓണത്തിന് ശേഷം നടുവിന് സുഖമില്ലാതിരുന്നതിനാൽ ജോലിക്ക് പോയില്ല. ഇതിൽ സംശയിച്ചായിരുന്നു പൊലീസ് മർദ്ദനമെന്ന് രാജിവ് പറയുന്നു. രാജീവിന്റെ കൂട്ടാളിയാണ് എന്നാരോപിച്ചാണ് ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top