Chiking
Latest News

നരേന്ദ്രമോദിക്ക് മുസ്‌ലീങ്ങളുടെ രോദനം കേള്‍ക്കാന്‍ കഴിയുന്നില്ല: മുനവ്വര്‍ റാണ

Web Desk
Android App

munavvar-rana

വാരണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്‌ലീങ്ങളുടെ രോദനം കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് പ്രശസ്ത ഉര്‍ദു കവി മുനവ്വര്‍ റാണ. മോദിക്ക് ദലിതുകളുടെ വേദന അറിയാന്‍ കഴിയും. എന്നാല്‍ അങ്ങേയറ്റം ദയനീയമായ അവസ്ഥയില്‍ കഴിയുന്ന മുസ്‌ലീങ്ങളുടെ വേദന മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും മുനവ്വര്‍ പറഞ്ഞു. ആള്‍ ഇന്ത്യ മുശാഇറെ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനുമായി സൗഹാര്‍ദ്ദത്തോടെ മുന്നോട്ടുപോകാന്‍ കഴിയണം. പാകിസ്താന്‍ കലാകാരന്‍മാരെ ഇന്ത്യ സ്വാഗതം ചെയ്യണമെന്നും സാംസ്‌കാരിക രംഗത്തെ കൊടുക്കല്‍ വാങ്ങലുകള്‍ അനിവാര്യമാണെന്നും റാണ പറഞ്ഞു. സൈന്യത്തെ രാഷ്ട്രീയ ലാക്കോടെ ഉപയോഗപ്പെടുത്തുന്നതിനെയും റാണ വിമര്‍ശിച്ചു. ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ‘വ്യാജ എറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്നും വിളരമായി മാത്രമാണ് യഥാര്‍ഥ ഏറ്റുമുട്ടലുകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അസഹിഷ്ണുതക്കും അനീതിക്കുമെതിരെ പുരസ്‌കാരങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള കലാകാരന്‍മാരുടെ പ്രതിഷേധം തുടരുമെന്നും മുനവ്വര്‍ റാണ പറഞ്ഞു.

Top