Chiking
Latest News

പരിധിയില്ലാതെ കോള്‍; ആയിരത്തില്‍ താഴെ വിലയില്‍ 4ജി ഫീച്ചര്‍ ഫോണുമായി ജിയോ

Web Desk
Indian Telegram Android App Indian Telegram IOS App

jio

ഡല്‍ഹി: റിലയന്‍സ് ജിയോ 4ജി സൗകര്യമുള്ള പുതിയ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നു. പരിധിയില്ലാത്ത സംസാരം, വീഡിയോ കോളിങ് എന്നീ ഓഫറുകള്‍ നല്‍കിക്കൊണ്ടാണ് ഫോണ്‍ പുറത്തിറക്കുന്നത്. വില ആയിരത്തില്‍ താഴെയായിരിക്കും. ഗ്രാമീണ മേഖല, ടിയര്‍ 3 നഗരങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്നത്. ഫോണ്‍ വിളി മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ ഫോണിന്റെ വരവ്. സ്മാര്‍ട്ട് ഫോണ്‍ പോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെങ്കിലും ടച്ച് സ്‌ക്രീന്‍ സൗകര്യമുണ്ടാകില്ലെന്ന വ്യത്യാസം മാത്രമാണ് പുതിയ ഫീച്ചര്‍ ഫോണിനുണ്ടാകുക .

 
രാജ്യത്തെ 65 ശതമാനം പേരും ഇപ്പോഴും ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. അതായത് 100 കോടി പേര്‍. നിലവില്‍ ഏറ്റവും വിലകുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണിന് 3000 രൂപയോളമാണ് വില. ഈ മേഖലയെ ലക്ഷ്യമിട്ടാണ് 4ജി വീഡിയോ കോള്‍ സൗകര്യമുള്ള വിലകുറഞ്ഞ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നത്.

 
സെപ്തംബര്‍ അഞ്ചിന് ലോഞ്ച് ചെയ്ത ജിയോയ്ക്ക് ഇപ്പോള്‍ 2.5 കോടി വരിക്കാരാണുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വരിക്കാരുടെ എണ്ണം 10 കോടിയിലെത്തിക്കുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം.

Top