Chiking
Latest News

മൂന്നാഴ്ച്ച ബാറ്ററി ചാര്‍ജ് നില്‍ക്കുന്ന ആന്റി-സ്മാര്‍ട്ട്‌ഫോണുകള്‍

Web Desk
Android App

smart phone

സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാത്ത അവസ്ഥയെ പറ്റി ചിന്തിക്കാന്‍ പോലുമാകാത്ത കാലമാണിത്. എന്നാല്‍ ചില സമയങ്ങളില്‍ സ്മാര്‍ട്ട് ഫോണുകള്‍ അത്ര സുഖകരമായി നമുക്ക് തോന്നാറില്ല. ഈ അവസ്ഥയെ ലക്ഷ്യം വെച്ചുകൊണ്ട് എത്തുകയാണ് ആന്റി സ്മാര്‍ട്ട് ഫോണുകള്‍.ഈ മാസം അവസാനത്തോടുകൂടി ആന്റി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തും.

light_phone_front_1479474402438

ഇതിന്റെ പേര് ലൈറ്റ് ഫോണ്‍ എന്നാണ്. കഴിഞ്ഞ മേയിലാണ് ലൈറ്റ് ഫോണുകള്‍ പുറത്തിറക്കിയത്. എന്നാല്‍ വിപണിയില്‍ ലഭ്യമായിരുന്നില്ല. സ്മാര്‍ട്ട്‌ഫോണിന്റെ സാങ്കേതിക സവിശേഷതകളൊന്നുമില്ലാതെ ഫോണ്‍ വിളിക്കല്‍ എന്ന ലക്ഷ്യം മാത്രമാണ് ഇതിനുള്ളത്.

lightphone

ഏകദേശം 7000 രൂപയാണ് ഫോണിന്റെ വില. സ്മാര്‍ട്ട്‌ഫോണിന്റെ വിപരീത ലക്ഷ്യങ്ങളാണ് ഇതിനുള്ളത്. ക്രെഡിറ്റ് കാര്‍ഡിന്റെ കനം മാത്രമുള്ള ഫോണ്‍ ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ മൂന്ന് ആഴ്ച നില്‍ക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. 2ജി നാനോ സിം കാര്‍ഡ് ഉപയോഗിക്കാവുന്ന ഫോണില്‍ ഡോട്ട് മാട്രിക്‌സ് എല്‍ഇഡി സ്‌ക്രീന്‍ ഉപയോഗിച്ചിരിക്കുന്നു. ക്യാമറാ സേവനം ലഭ്യമല്ല. മൈക്രോഫോണ്‍, യുഎസ്ബി പോര്‍ട്ട് ഫീച്ചറുകളുണ്ട്. 38.5 ഗ്രാമാണു ഭാരം.

Top