Chiking
Latest News

നീറ്റ് ഉള്‍പ്പെടെയുള്ള ഉന്നത പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന് ദേശീയ പരീക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

Representational Image

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള ഉന്നത പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന് ദേശീയ പരീക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്(നാഷണല്‍ എക്‌സാമിനേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ) കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നു. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിനുകീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക. സി.ബി.എസ്.ഇ. നിലവില്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലേക്ക് മാറ്റാനാണ് തീരുമാനം. പരീക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രൂപരേഖ തയ്യാറായിവരികയണ്. ആദ്യമായാണ് പരീക്ഷകള്‍ക്കുമാത്രമായി രാജ്യത്ത് ഒരു സ്ഥാപനം നിലവില്‍ വരുന്നത്.

നീറ്റ്, യു.ജി.സി. നെറ്റ്, ജെ.ഇ.ഇ. തുടങ്ങി സി.ബി.എസ്.ഇ. നടത്തുന്ന ആറ് പ്രധാന പ്രവേശന പരീക്ഷകളായിരിക്കും ആദ്യഘട്ടത്തില്‍ പരീക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലേക്കുമാറ്റുന്നത്. സ്‌കൂള്‍ നടത്തിപ്പിനായി രൂപവത്കരിച്ച ഒരു ബോര്‍ഡാണ് സി.ബി.എസ്.ഇ. അഫിലിയേറ്റ് ചെയ്യപ്പെട്ട ആയിരത്തിലേറെ സ്‌കൂളുകളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും അവര്‍ക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിന് പുറമെ പ്രവേശന പരീക്ഷാ നടത്തിപ്പുകൂടി വരുന്നത് അമിതഭാരമാണെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പരീക്ഷകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് നടത്താന്‍ പ്രത്യേക സ്ഥാപനത്തിന് രൂപംകൊടുക്കുന്നത്.

കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്തും സി.ബി.എസ്.ഇ. ഇക്കാര്യം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രവേശന പരീക്ഷാ നടത്തിപ്പിനായി ഒരു ഏജന്‍സിക്ക് രൂപം കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല. എന്നാല്‍ ഏജന്‍സിക്കല്ല, ഇന്‍സ്റ്റിറ്റിറ്റിയൂട്ടിനായിരിക്കും മോദി സര്‍ക്കാര്‍ രൂപം കൊടുക്കുക. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ഏജന്‍സികള്‍ നിലവില്‍ നടത്തിവരുന്ന തൊഴില്‍പരീക്ഷകളുടെ നടത്തിപ്പും അടുത്തഘട്ടത്തില്‍ ഏറ്റെടുത്തേക്കും.

Top