Chiking
Latest News

കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്നവരുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതിന് കുവൈത്തില്‍ വിലക്ക്

Web Desk
Indian Telegram Android App Indian Telegram IOS App

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്നവരുടെ പേരും ചിത്രവും പ്രസിദ്ധീകരണത്തിന് നല്‍കുന്നതിനു വിലക്കേര്‍പ്പെടുത്തി. പുതിയമന്ത്രയായി ചുമതലയേറ്റ ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തു നല്‍കിയ സ്വീകരണത്തിലാണ് ഇത് സംബന്ധിച്ചു വാക്കാല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

തെളിവെടുപ്പ് ഘട്ടത്തില്‍ തന്നെ പ്രതികളുടെ വിവരങ്ങളും ഫോട്ടോയും മാധ്യമങ്ങളില്‍ വരാറുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രി ഇത് വിലക്കി കൊണ്ട് ഉത്തരവിട്ടത്. തിങ്കളാഴ്ച മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ടാവും. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ വിലക്ക് ബാധകമാണ്. കോടതി കുറ്റക്കാരനാണെന്ന് വിധിക്കും വരെ പ്രതികള്‍ കുറ്റാരോപിതര്‍ മാത്രമാണെന്നും ഇക്കാലയളവില്‍ അവരുടെ സ്വകാര്യതയും അഭിമാനവും സംരക്ഷപ്പെടണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഏത് കേസുകളാണെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കുറ്റക്കാരനാണെന്ന് വിധിക്കും വരെ നിരപരാധിയായി തന്നെ പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇങ്ങനെ ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കുന്നത്. എന്നാല്‍ പിന്നീട് നിരപരാധിയാണെന്ന് തെളിയുന്ന ഘട്ടത്തില്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കാറുമില്ല. ആളുകളുടെ അഭിമാനക്ഷതത്തിനു എന്ത് പരിഹാരമാണ് നല്‍കാനാവുകയെന്നും മന്ത്രി ചോദിച്ചു. സ്വീകരണ ചടങ്ങില്‍ നേരത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം പ്രതിരോധമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍സബാഹ്, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ ഫഹദ്, ഉന്നത പോലീസ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു. സുരക്ഷാനടപടികളുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കണമെന്നും മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടങ്ങള്‍ പാടില്ലെന്നും കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു .

Top