Chiking
Latest News

അയച്ച മെസേജ് തിരിച്ചെടുക്കാം, എഡിറ്റ് ചെയ്യാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

Web Desk
Android App

ന്യൂയോര്‍ക്ക്: പലപ്പോഴും വാട്‌സ്ആപ്പില്‍ നമ്മള്‍ മെസേജുകള്‍ മാറി അയക്കുകയോ തെറ്റായി അയക്കുകയോ ഒക്കെ ചെയ്യാറില്ലേ? അപ്പോഴൊക്കെ നമ്മള്‍ കരുതും അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. എന്തായാലും ആ പ്രശ്‌നത്തിന് ഒരു പരിഹാരമാകുന്നു.

അയച്ച മെസേജുകള്‍ തിരിച്ചെടുക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ് എത്തുന്നുവെന്നാണ് ടെക് ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് മെസേജ് തിരിച്ചുവിളിക്കുമ്പോള്‍ കിട്ടുന്നയാളുടെ വാട്‌സ്ആപ്പില്‍ നിന്നും മെസേജ് അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഡബ്ല്യൂഎ ബീറ്റ് ഇന്‍ഫോ ടെക് എന്ന സൈറ്റാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഐഒഎസ് 2.17.1.1869 ബീറ്റ വേര്‍ഷനില്‍ പുതിയ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പുതിയതായി അയച്ച മെസേജുകള്‍ മാത്രമേ ഇത്തരത്തില്‍ തിരിച്ചുവിളിക്കാനോ എഡിറ്റ് ചെയ്യാനോ കഴിയുകയുള്ളൂ. പഴയ മെസേജുകളില്‍ കഴിയില്ല.

Top