Chiking
Latest News

മഞ്ഞയില്‍ കുളിച്ച ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ഐഎസ്എല്‍ ഫൈനല്‍ മത്സരത്തിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ വോള്‍വോ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. അനധികൃതമായി വാഹനത്തില്‍ പരസ്യം പതിച്ചതിനെത്തുടര്‍ന്നാണ് വാഹനം അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.

ഇടപ്പള്ളിയില്‍ വെച്ച് കഴിഞ്ഞദിവസം നടത്തിയ വാഹനപരിശോധനയ്ക്കിടെയിലാണ് ബസ്സ് പിടിച്ചെടുത്തത്. ഐഎസ്എല്ലില്‍ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരസ്യവും ടീമിന്റെ മറ്റു സ്‌പോണ്‍സര്‍മാരുടെ പരസ്യവുമാണ് ബസ്സിന് ചുറ്റും പതിച്ചിരുന്നത്. ഇത്തരത്തില്‍ വാഹനത്തില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് വാഹനവകുപ്പിന്റെ അനുമതിയും നിശ്ചിത ശതമാനം നികുതിയും അടയ്ക്കണം.എന്നാല്‍ ഈ ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് വാഹന ഉടമയോട് 1.46 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് അറിയിച്ചു

തൃപ്പൂണിത്തുറ സ്വദേശിയുടെ ഉടമസ്ഥയിലുള്ള ബസ് പരസ്യ ഇനത്തില്‍ ഒരു രൂപ പോലും നല്‍കാതെയാണ്  ഓടിയിരുന്നതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷവും ഇതേ കുറ്റത്തിന് ബ്ലാസ്‌റ്റേഴ്‌സിന്റെ ബസ്സ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു.

Top