Chiking
Latest News

ഫോട്ടോഗ്രാഫിയുടെ ചരിത്രം മാറ്റിയെഴുതും; ലൈറ്റ് L16 കാമറ ഉടന്‍ വിപണിയിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍

Web Desk
Indian Telegram Android App Indian Telegram IOS App


ഫോട്ടോഗ്രാഫിയുടെ ചരിത്രം മാറ്റിയെഴുതിയേക്കാവുന്ന കണ്ടുപിടുത്തമായ ലൈറ്റ് L16 കാമറ 2017 ജൂണിനു മുന്‍പ് വിപണിയിലെത്തിയേക്കും .ബഹുമുഖ സാധ്യതകളുള്ള ഒരു 52 MP DSLR കാമറയുടെ ശക്തി ഇനി പോക്കറ്റില്‍ ഒതുക്കാമെന്നാണ് L16ന്റെ നിര്‍മ്മാതാക്കള്‍ അവാകാശപ്പെടുന്നത്. L 16 ന്റെ ഷട്ടര്‍ അമര്‍ത്തുമ്പോള്‍ പല കാമറകള്‍ ഒരേ സമയത്ത് ഒരേ സബ്ജകടിന്റെ പല ചിത്രങ്ങള്‍ എടുക്കുകയും, ഇതിലടങ്ങുന്ന 3D ഇന്‍ഫൊര്‍മേഷന്‍ പോലും ഉള്‍ക്കൊള്ളിച്ച്, ഒറ്റ ഫ്രെയിമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം.1,699 ഡോളറാണ് കാമറയുടെ വില.

ആദ്യം വിപണിയിലിറങ്ങുന്ന കാമറയില്‍ അഞ്ച് 28mm (f2.0) ലെന്‍സുകളും, അഞ്ച് 70mm (f2.0) ലെന്‍സുകളും ആറ് 150mm (f2.4) ലെന്‍സുകളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവയ്‌ക്കെല്ലാം പ്രത്യേക മൊഡ്യൂളുകളും ഉണ്ട്. അതായത് 28150mm സൂം. വെളിച്ചം കുറവുള്ളപ്പോള്‍ പോലും പല ചിത്രങ്ങള്‍ കൂട്ടിത്തുന്നി ഒറ്റ ഫോട്ടോ ആക്കുന്ന കാമറയുടെ പ്രകടനം ഗംഭീരമായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.വൈഫെ തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും കാമറയ്ക്കുണ്ട്.

എന്നാലിനിയിപ്പോ ഉടനെ തന്നെ ഒരു കാമറ വാങ്ങാനാണു ശ്രമമെങ്കില്‍ നടക്കില്ല. കാരണം എല്ലാം വിറ്റു പോയിരിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള പ്രീ ഓര്‍ഡര്‍ അനുസരിച്ചുള്ള ക്യാമറകള്‍ ഉണ്ടാക്കുന്ന തിരക്കിലാണിപ്പോള്‍, അതുകൊണ്ട് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്.

അതേസമയം സാങ്കേതികവിദ്യ വജയമാണെങ്കില്‍ കൂടി L16 പോലെയുള്ള കാമറക്ക് അധികകാലം മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാനായേക്കില്ല.കാരണം ഇത്തരം ലെന്‍സുകളും മൊഡ്യൂളുകളും സ്മാര്‍ട്ട്‌ഫോണുകളില്‍ പിടിപ്പിക്കാന്‍ എളുപ്പമാണ്.

Top