Chiking
Latest News

കുവൈത്തില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് മെഡിക്കല്‍ സേവനത്തിന് ഫീസ്

Web Desk
Android App


കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയിലുള്ളവരില്‍നിന്ന് മെഡിക്കല്‍ സേവനത്തിനു ഫീസ് ഈടാക്കാന്‍ നിയമം കൊണ്ടുവന്നേക്കും. മെഡിക്കല്‍ ഇന്‍ഷുറന്‍സ് മുഖേന ചികില്‍സാച്ചെലവ് ഈടാക്കുകയാണു ലക്ഷ്യം. കരടുബില്ലിനു പാര്‍ലമെന്റ് ആരോഗ്യസമിതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്കു തുടര്‍നടപടികള്‍ ത്വരിതപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചതായാണു വിവരം. നിര്‍ദിഷ്ട ബില്‍ വ്യവസ്ഥപ്രകാരം സന്ദര്‍ശക വിസയിലുള്ള വിദേശിയുടെ സ്‌പോണ്‍സര്‍ക്കാണു സന്ദര്‍ശകരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സിനും മറ്റുമുള്ള ഉത്തരവാദിത്തം.

കഴിഞ്ഞ പാര്‍ലമെന്റിന്റെ ആരോഗ്യസമിതി മുന്‍പാകെ നിര്‍ദേശം വന്നെങ്കിലും കൂടുതല്‍ കൂടിയാലോചനകള്‍ക്കായി മാറ്റിവയ്ക്കുകയായിരുന്നു. ഖാലിദ് അല്‍ സാലെ എംപി വീണ്ടും പാര്‍ലമെന്റ് മുന്‍പാകെ ബില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. മെഡിക്കല്‍ സേവനത്തിനു ഫീസ് മിക്ക രാജ്യങ്ങളിലും നിലവിലുള്ളതാണെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടി എത്തുന്നവരുടെ ബാഹുല്യം കുറയ്ക്കുന്നതിനും മരുന്നുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും പുതിയ സംവിധാനമെന്ന നിലയില്‍ ഇത്തരമൊരു ബില്ലിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റില്‍ ബില്‍ സമര്‍പ്പിച്ചപ്പോള്‍ വിദേശമന്ത്രാലയത്തില്‍നിന്നു ചില വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശികള്‍ക്കായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക വഴി പൊതുധനത്തിന്റെ ദുരുപയോഗം ഒഴിവാകുമെന്നും ചികില്‍സാ നടപടിക്രമങ്ങള്‍ സുഗമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top