Chiking
Latest News

റേഷനില്ല; ശബരിമലയിലെ ആദിവാസികള്‍ ദുരിതത്തില്‍

Web Desk
Indian Telegram Android App Indian Telegram IOS App

ശബരിമല : റേഷന്‍ വിഹിതം ലഭിക്കാതെ ശബരിമല വനമേഖലയിലെ ആദിവാസികള്‍ ദുരിതത്തില്‍. ഭക്ഷ്യഉല്‍പന്നങ്ങള്‍ മാസങ്ങളായി ലഭിക്കാതെ വന്നതോടെ മേഖലയിലെ വനവാസികള്‍ പട്ടിണിയിലായിരിക്കുകയാണ്. വനവിഭവങ്ങളും സന്നദ്ധപ്രവര്‍ത്തകരുടെ സഹായവുമാണ് ഇപ്പോള്‍ ഇവര്‍ക്ക് പട്ടിണിയകറ്റാനുള്ള ആശ്രയം.

46 ആദിവാസി കുടുംബങ്ങളാണ് ശബരിമല മേഖലയിലെ ആട്ടത്തോട് പ്രദേശത്ത് കഴിയുന്നത്. നിലയ്ക്കലിലുള്ള റേഷന്‍ കടയാണ് അരിയും മറ്റ് ഭക്ഷ്യഉല്‍പന്നങ്ങളും ലഭിക്കുന്നതിന് ഇവര്‍ക്കുള്ള ഏക ആശ്രയം. കേരളത്തിലെ റേഷന്‍ വിതരണം അവതാളത്തിനാകുന്നതിന് മുന്‍പ് ഈ കുടുംബങ്ങള്‍ക്ക് റേഷന്‍ ലഭിക്കാറില്ല. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് ഇപ്പോഴുള്ള ഏക ആശ്രയം. ശബരിമല തീര്‍ത്ഥാടന ഡ്യൂട്ടിയിലുള്ള പൊലീസുകാരും ചിലപ്പോഴൊക്കെ ഇവരുടെ വിശപ്പകറ്റും. വനഉല്‍പന്നങ്ങള്‍ ശേഖരിച്ച് വിറ്റുകിട്ടുന്ന തുകയാണ് ഇവരുടെ പ്രധാനവരുമാന മാര്‍ഗം. ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ സ്ഥിരമായി റേഷന്‍കടയിലെത്താറുണ്ടെങ്കിലും മാസങ്ങളായി നിരാശ തന്നെ ഫലം. ശബരിമല തീര്‍ത്ഥാടനകാലം അവസാനിച്ചാല്‍ നിലവില്‍ സന്നദ്ധപ്രവര്‍ത്തകര്‍ മുഖേന ലഭിക്കുന്ന സഹായവും നിലയ്ക്കാനാണ് സാധ്യത.

Top