Chiking
Latest News

അന്‍വറിലെ ‘കണ്ണിനിമ നീളെ’ യും എമിനത്തിന്റെ ബെര്‍സെര്‍കും ചേര്‍ന്നാല്‍ എങ്ങനെയിരിക്കും?; ഗായിക കാവ്യ അജിത്തിന്റെ മാഷ്അപ് കാണൂ

Web Desk
Android App

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ അന്‍വറിലെ ‘ കണ്ണിനിമ നീളെ..’ എന്ന ഗാനവും പ്രശസ്ത അമേരിക്കന്‍ റാപ്പറായ എമിനത്തിന്റെ ബെര്‍സെര്‍ക് ഗാനവും ചേര്‍ന്നാല്‍ എങ്ങനെയിരിക്കും? മലയാളത്തിന്റെ യുവ ഗായിക കാവ്യ അജിത്ത് അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ്. മനോഹരമായ കവര്‍വേര്‍ഷനാണ് കാവ്യ ഒരുക്കിയിരിക്കുന്നത്. അയ്യായിരത്തോളം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. നടി മിയയാണ് ഫെയ്‌സ്ബുക്കിലൂടെ ഈ ഗാനം പുറത്തുവിട്ടത്.

ചെന്നൈ ഒക്ടേവ്‌സ് സ്റ്റുഡിയോയാണ് ഗാനം മിക്‌സ് ചെയ്തിരിക്കുന്നത്.

ജേക്കബിന്റെ സ്വര്‍ഗരാജ്യം, ജോ ആന്റ് ദി ബോയ്, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ കാവ്യ പാടിയിട്ടുണ്ട്.

Top