Chiking
Latest News

കങ്കാരുവിനെപ്പോലെ ചാടി നടക്കുന്ന പൂച്ചക്കുട്ടി;കാലുകളില്ലെങ്കിലും ഇവനാണ് താരം

Web Desk
Android App

തായ്‌ലന്റിലെ ചിയാങ്മയില്‍ കങ്കാരുവിനെപ്പോലെ ചാടിച്ചാടി നടക്കുന്ന ഈ മിടുക്കന്‍ പൂച്ചയുടെ പേരാണ് ഏബല്‍. ഒരു അപകടത്തില്‍ പെട്ടാണ് ഏബിളിന്റെ മുന്‍കാലുകളും വാലും നഷ്ടപ്പെട്ടത്. ഒരു വയസുള്ളപ്പോള്‍ പക്ഷിയെ പിടിക്കാനായി പോസ്റ്റില്‍ കയറിയപ്പോള്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടിയാണ് ഏബലിന്റെ കാലുകളും വാലും നഷ്ടമായത്. ഏബിലിന്റെ ജീവന്‍ അപകടത്തില്‍പ്പെട്ട ഘട്ടത്തിലാണ് ഇപ്പോഴത്തെ ഉടമയായ വാലായ് ശ്രിബൂണ്‍വോരകുല്‍ അവിടെയെത്തിയത്.

കാലുകളും വാലും നഷ്ടപ്പെട്ട പൂച്ചയെ ശ്രിബൂണ്‍ വീട്ടില്‍കൊണ്ടുപോയി.പൂച്ചയുടെ ആരോഗ്യം വീണ്ടെടുക്കാനായി അദ്ദേഹം രാപകലില്ലാതെ പരിചരിച്ചു. അങ്ങനെ അവന്‍ പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്കു തിരിച്ചു വന്നു. ഇപ്പോള്‍ രണ്ടു വയസുള്ള ഏബിളിനു മറ്റു പൂച്ചകളെ പോലെ ഓടാനും ചാടാനും കുത്തിമറിയാനുമൊക്കെ കഴിയും.വൈകല്യങ്ങളെ അതിജീവിച്ചു കരകയറിയതുകൊണ്ടാണ് അവന് ഉടമ ഏബല്‍ എന്ന പേരു നല്‍കിയതും. കോണിപ്പടികള്‍ കയറിയിറങ്ങാനും മറ്റു പൂച്ചകളുടെ പിന്നാലെ ഓടാനുമൊന്നും ഏബലിന് ഒരു മടിയുമില്ല.

ഏബലിന് കൂട്ടായി വീട്ടില്‍ ഒരു കൂട്ടുകാരന്‍ കൂടിയുണ്ട്. ഫിന്‍ ഫിന്‍ എന്നാണ് അവന്റെ പേര്. ഏബലിന്റെ മുന്‍കാലുകള്‍ക്കാണു പ്രശ്‌നമെങ്കില്‍ പിന്‍കാലിനാണ് ഫിന്‍ ഫിനു വൈകല്യം.

Top