Chiking
Latest News

യുവാക്കളെ സര്‍ക്കാര്‍ ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം

Web Desk
Indian Telegram Android App Indian Telegram IOS App

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ യുവാക്കളെ സര്‍ക്കാര്‍ ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം. ക്ലബ്ബുകളുടെ സഹകരണത്തോടെ ജില്ലാ പൊലീസാണ് യുവാക്കള്‍ക്കായി മത്സര പരീക്ഷാ പരിശീലന കോഴ്‌സ് ആരംഭിച്ചത്.

ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കാരണം എന്നും പ്രതിസന്ധി നേരിടുന്ന ജില്ലയാണ് കാസര്‍കോട്. ജില്ലയില്‍ നിന്നും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ കുറവായതാണ് ഇതിന് കാരണം. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മത്സര പരീക്ഷാ പരിശീലനം ആരംഭിച്ചത്. വിവിധ സാമൂഹ്യ സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ രൂപീകരിച്ച സഹൃദയ വേദിയുടെ നേതൃത്വത്തിലാണ് പരിശീലനം.

Top