Chiking
Latest News

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും മുസ്‌ലീങ്ങളുടെ നിലയില്‍ മാറ്റമില്ലെന്ന് ഔദ്യോഗിക കണക്കുകള്‍

Web Desk
Android App

ന്യൂഡല്‍ഹി: സച്ചര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും മുസ്‌ലീങ്ങളുടെ നിലയില്‍ മാറ്റമില്ലെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2006 നവംബര്‍ 30നാണ് മുസ്ലിങ്ങളുടെ സാമൂഹികസാമ്പത്തികവിദ്യാഭ്യാസ പിന്നാക്കവസ്ഥയെ കുറിച്ച് പഠിച്ച ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഒന്നാം യുപിഎ സര്‍ക്കാര്‍ ആണ് കമ്മറ്റിയെ നിയോഗിച്ചത്. രണ്ടുവര്‍ഷത്തെ പരിശോധനയ്ക്ക് ശേഷമാണ് 403 പേജുള്ള റിപ്പോര്‍ട്ട് ജസ്റ്റിസ് സച്ചാര്‍ സമര്‍പ്പിച്ചത്. മുസ്ലീങ്ങളുടെ സാമൂഹിക പിന്നാക്കാവസ്ഥയുടെ ഭീതിതമായ കണക്ക് വിവരിക്കുന്നതായിരുന്നു സച്ചാര്‍ റിപ്പോര്‍ട്ട്. അടിയന്തരമായി ഇടപെടേണ്ട മേഖലകളും പരിഹാരങ്ങളും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. പിന്നാക്കാവസ്ഥയില്‍ പട്ടിജാതി/പട്ടികവര്‍ഗ വിഭാഗത്തേക്കാള്‍ പിന്നാലാണ് ഇന്ത്യയിലെ മുസ്ലിങ്ങളുടെ നിലയെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ സത്ത. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച പ്രധാന വസ്തുത മുസ്ലിം ജനസംഖ്യാനുപാതികമായി രാജ്യത്തെ ഉയര്‍ന്ന ഭരണനിര്‍വഹണ രംഗത്ത് ആ വിഭാഗത്തിന്റെ പ്രാതിനിധ്യം നിഷേധിക്കപ്പെട്ടതാണ്. ഐഎഎസ്, ഐപിഎസ് തലത്തിലും പൊലീസിലും മുസ്ലിങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ കണക്കും റിപ്പോര്‍ട്ടില്‍ നിരത്തി.

Sachar report, Sachar report details, Sachar report progress, muslims, india muslims, muslims in india, indian muslims, muslims india, india news

2005ല്‍ രാജ്യത്തെ പൊലീസ് സേനയിലെ മുസ്ലിം പ്രാതിനിധ്യം 7.63 ശതമാനമായിരുന്നു. 2013ല്‍ അത് 6.27 ശതമാനമായി കുറഞ്ഞു. പൊലീസ് സേനയിലെ മതം തിരിച്ചുള്ള കണക്കുകള്‍ പിന്നീട് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഐഎഎസ്, ഐപിഎസ് തലത്തിലാണ് മുസ്ലിം പ്രാതിനിധ്യം ഏറ്റവും കുറവ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഐഎഎസ് പ്രതിനിധ്യം മൂന്ന് ശതമാനവും ഐപിഎസ് നാല് ശതമാനവും ആയിരുന്നു. 2016ലെ ആഭ്യന്തര മന്ത്രാലയത്തിലെ കണക്ക് അനുസരിച്ച് ഐഎസ് തലത്തില്‍ ഇത് 3.32 ആണ്.. ഐപിഎസില്‍ 3.19 ശതമാനവും. സംസ്ഥാന സര്‍വീസില്‍നിന്ന് പ്രമോഷന്‍ ലഭിച്ച് ഐപിഎസ് ലഭിച്ചവരുടെ എണ്ണം സച്ചാര്‍ റിപ്പോര്‍ട്ടില്‍ 7.63 ശതമാനം ഉണ്ടായിരുന്നത് 2016ല്‍ 3.82 ശതമാനമായി കുത്തനെ കുറഞ്ഞു.

Sachar report, Sachar report details, Sachar report progress, muslims, india muslims, muslims in india, indian muslims, muslims india, india news

Top