Chiking
Latest News

ശ്രീശാന്തിന്റെ കിടിലന്‍ നൃത്തച്ചുവടുകളുമായി ടീം ഫൈവിലെ ഗാനം; വീഡിയോ കാണൂ

Web Desk
Android App

ശ്രീശാന്തിന്റെ കിടിലന്‍ നൃത്തച്ചുവടുകളുമായി ടീം ഫൈവ് എന്ന ചിത്രത്തിലെ കാത്തിരുന്ന ആ ഗാനം എത്തി. നഗരജീവിതത്തിലെ ആഘോഷമാണ് പാട്ടിലുള്ളത്. സുഹൃദ് സംഘങ്ങള്‍ക്കൊപ്പം ആടിപ്പാടുന്ന ശ്രീശാന്ത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീ സുന്ദറിന്റേതാണു സംഗീതം. സൂരജ് സന്തോഷ് ആണു പാടിയത്.

സിനിമയില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയ മെലഡി ഗാനം പോലെ ഈ അടിച്ചുപൊളി പാട്ടും യുട്യൂബില്‍ ശ്രദ്ധ നേടുകയാണ്. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗില്‍റാണി, പേളി മാണി. മകരന്ദ് ദേശ്പാണ്ഡേ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

Top