Chiking
Latest News

രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ് ഒരുക്കുന്ന സയന്റിഫിക് ത്രില്ലര്‍; ട്രെയിലര്‍ കാണാം

Web Desk
Android App

കഥാകൃത്തും സംവിധായകനുമായ വിജയേന്ദ്ര പ്രസാദിന്റെ പുതിയ ചിത്രം ശ്രീ വല്ലി എത്തുന്നു. കഴിഞ്ഞ ദിവസം പുറത്തു വിട്ട ട്രെയിലര്‍ ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. സയന്റിഫിക് ഡ്രാമാറ്റിക് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സയന്റിഫിക് ത്രില്ലറാണെങ്കിലും പ്രണയത്തിനും പ്രാധാന്യം നല്‍കിയാണ് വല്ലി ഒരുക്കിയിരിക്കുന്നത്.

രാജത്, നേഹ ഹിന്‍ജ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഹൈദരാബാദ്, ഉഡുപ്പി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സ്‌റ്റേജിലാണ്. അടുത്ത വര്‍ഷം ആദ്യം വല്ലി തീയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സുനിത രാജ്കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ഹാന്‍ ഖാന്‍, സൂഫി സയ്യിദ്, ക്യാപ്റ്റന്‍ ചൗധരി, രാജീവ് കണകാല തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Top