Chiking
Latest News

ചിരിപ്പിച്ച് കൊല്ലുന്ന നൃത്തച്ചുവടുകളുമായി ജാക്കി ചാന്‍; കുങ്ഫു യോഗയുടെ തീം സോങ്ങ് എത്തി

Web Desk
Indian Telegram Android App Indian Telegram IOS App


ആക്ഷന്റെ രാജാവാണ് ജാക്കി ചാന്‍. ഏത് കൈവിട്ട ആക്ഷനും പുല്ലാണ് ഈ കുങ്ഫു സൂപ്പര്‍സ്റ്റാറിന്. ഈ ആക്ഷന് കട്ട് പറഞ്ഞ് ഡാന്‍സില്‍ ഒന്ന് കൈവച്ചിരിക്കുകയാണ് ജാക്കി ചാന്‍. സ്റ്റണ്ട് പോലെ നമ്മളെ ഞെട്ടിക്കുകയല്ല, ചിരിപ്പിച്ച് കൊല്ലും ഈ നൃത്തച്ചുവടുകള്‍.

ചൈനീസ് ആക്ഷന്‍ കോമഡി ചിത്രം കുങ്ഫു യോഗയുടെ തീം സോങ്ങിലാണ് ജാക്കി ചാന്റെ നൃത്തമുള്ളത്. രസകരമായ ഈ നൃത്തം അടങ്ങുന്ന ട്രെയിലറും തീം സോങ്ങും പുറത്തിറങ്ങി. ഇന്തോ ചൈനീസ് സംരംഭമായ ഈ ചിത്രം നിര്‍മിച്ചത് താഹീ എന്റര്‍ടൈന്‍മെന്റും ഷൈന്‍വര്‍ക്ക് മീഡിയയും ചേര്‍ന്നാണ്.

ജാക്കി ചാന്‍, ആരീഫ് റഹ്മാന്‍ എന്നിവര്‍ക്കു പുറമെ ഇന്ത്യന്‍ താരങ്ങളായ സോനു സൂദ്, അമീറ ദസ്തൂര്‍, ദിഷാ പട്‌ലാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സ്റ്റാന്‍ലി തോങ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Top