Chiking
Latest News

റാം ഒരുക്കുന്ന ‘തറമണി’ യുടെ ടീസര്‍ പുറത്തിറങ്ങി

Web Desk
Indian Telegram Android App Indian Telegram IOS App

കറ്റ്രത് തമിഴ്, തങ്കമീന്‍കള്‍ എന്നീ സിനിമകളുടെ സംവിധായകന്‍ റാം ഒരുക്കുന്ന ‘തറമണി’ യുടെ ടീസര്‍ പുറത്തിറങ്ങി. ആന്‍ഡ്രിയയും അഞ്ജലിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം നഗരകേന്ദ്രീകൃതമായി പ്രണയത്തിലെയും ദാമ്പത്യത്തിലെയും വിശ്വാസ്യതയിലൂന്നി കഥ പറയുന്നതാണ്.

അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് എന്‍ എ മുത്തുകുമാറിന്റെ ഗാനരചനയില്‍ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. വസന്ത് രവി, അഴകര്‍ പെരുമാള്‍ എന്നിവരും ചിത്രത്തിലുണ്ട്.

Top