Chiking
Latest News

ആരാധകര്‍ കാത്തിരുന്ന വിജയ് ചിത്രം ‘ഭൈരവ’യുടെ ട്രെയിലര്‍ എത്തി

Web Desk
Indian Telegram Android App Indian Telegram IOS App

ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം ഭൈരവയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിജയ് ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

വിജയ്‌യെ നായകനാക്കി അഴകിയ തമിഴ് മകന്‍ സംവിധാനം ചെയ്ത ഭരതനാണ് ഭൈരവയുടെയും സംവിധായകന്‍. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ജഗപതി ബാബു, ഡാനിയേല്‍ ബാലാജി, ഹരീഷ് ഉത്തമന്‍, അപര്‍ണ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റൈ സംഗീത സംവിധായകന്‍.

ആറ്റ്‌ലിയുടെ തെറിക്ക് ശേഷം വിജയ് നായകനായെത്തുന്ന ചിത്രം കൂടിയാണ് ഭൈരവ. ചിത്രം ജനുവരി 14ന് തീയറ്ററുകളിലെത്തുമെന്നാണ് സൂചന.

Top