Chiking
Latest News

ഇരയെ വിഴുങ്ങുന്ന പെരുമ്പാമ്പ്: അതിമനോഹര ദൃശ്യങ്ങള്‍

Web Desk

അതിരാവിലെ എഴുന്നേറ്റ് മുറിയുടെ ജനല്‍ തുറക്കുമ്പോള്‍ അവിടെ വലിയൊരു പെരുമ്പാമ്പിനെ കണ്ടാല്‍ ഞെട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല. ക്യൂന്‍സ്‌ലന്‍ഡിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. ഒരു കൂറ്റന്‍ പെരുമ്പാമ്പ് മരത്തില്‍ തൂങ്ങിയാടി ഓസ്‌ട്രേലിയയ്ക്കു വെളിയില്‍ കാണപ്പെടുന്ന ഒരേയൊരിനം സഞ്ചിമൃഗമായ ഒപ്പോസത്തെ ജീവനോടെ വിഴുങ്ങുന്ന പെരുമ്പാമ്പിനെയാണ് രാവിലെ ഡേവിഡ് റൈനോള്‍ഡെന്ന ക്യൂന്‍സ്‌ലന്‍ഡുകാരന്‍ കണ്ടത്.

ഡേവിഡിന്റെ കിടപ്പുമുറിയുടെ തൊട്ടടുത്തുള്ള മരത്തില്‍ തൂങ്ങിക്കിടന്നായിരുന്നു പെരുമ്പാമ്പിന്റെ ഇര വിഴുങ്ങല്‍. ആദ്യം ഒന്നു ഞെട്ടിയെങ്കിലും വേഗം തന്നെ ഡേവിഡ് ഉടന്‍ തന്നെ തന്റെ ക്യാമറയില്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. രണ്ടര മണിക്കൂറെടുത്താണ് പെരുമ്പാമ്പ് ഇരയെ വിഴുങ്ങിയത്. മരത്തില്‍ തൂങ്ങിക്കിടന്ന പെരുമ്പാമ്പ് ഇരയുടെ തലഭാഗമാണ് മുതല്‍ വാലുവരെ അകത്താക്കിയ ശേഷം അരമണിക്കൂറോളം ശിഖരത്തില്‍ കിടന്നു വിശ്രമിച്ചു. പിന്നീട് വളരെ സാവധാനം മരത്തില്‍ നിന്നും ഊര്‍ന്നിറങ്ങി സമീപത്തുള്ള പൊന്തക്കാട്ടിലേക്കു മടങ്ങി. ഈ പ്രദേശത്ത് പാമ്പുകളെ കാണുന്നത് ഇതാദ്യമായല്ല. പക്ഷേ ഇതുപോലൊരു അപൂര്‍വ ദൃശ്യം കാണുന്നത് ആദ്യമായാണെന്നും ഡേവിഡ് വ്യക്തമാക്കി.

Top