Chiking
Latest News

‘താമരനൂലിനാല്‍’ ‘ഇടുക്കി’യെ കോര്‍ത്തിണക്കിയ ഒരുകൂട്ടം ചെറുപ്പക്കാര്‍; മനോഹരമായ അണ്‍പ്ലഗ്ഡ് വേര്‍ഷന്‍ കാണാം

Web Desk
Android App

മലയാളത്തിലെ ജനപ്രിയ ഗാനങ്ങളാണ് മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിലെ ‘താമരനൂലിനാല്‍’ എന്ന ഗാനവും മഹേഷിന്റെ പ്രതികാര’ത്തിലെ ഇടുക്കി ഗാനവും. ഈ രണ്ട് ഗാനങ്ങളെയും കോര്‍ത്തിണക്കി കിടിലന്‍ അണ്‍പ്ലഗ്ഡ് വേര്‍ഷന്‍ ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. എണ്ണായിരത്തോളം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

മനോഹരമായ പശ്ചാത്തലത്തില്‍ തയാറാക്കിയ ഗാനം കൈലാസ് ചന്ദ്രനാണ് പാടിയിരിക്കുന്നത്. സെല്‍ഫ് പ്രൊഡക്ഷന്റെ ബാനറില്‍ അക്ഷയ് കൃഷ്ണയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വയലിന്‍: കൃഷ്ണ പ്രസാദ്, ഗിത്താര്‍: ശ്രീശങ്കര്‍, കീബോര്‍ഡ്: അശ്വിന്‍ വിജയ്, കാമറ: ശ്രീരാഗ് എം.ജി, ശ്രീധര്‍. വി.

കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രമാണ് ‘മുല്ലവള്ളിയും തേന്മാവും’. ഔസേപ്പച്ചന്റെ സംഗീതത്തില്‍ ജി വേണുഗോപാല്‍, ഗായത്രി അശോകന്‍ എന്നിവര്‍ പാടിയ പാട്ടാണ് ‘താമരനൂലിനാല്‍’. ഫഹദ് ഫാസില്‍ നായകനായ ‘മഹേഷിന്റെ പ്രതികാര’ത്തില്‍ ബിജിപാല്‍ ഈണമിട്ട് പാടിയ പാട്ടാണ് ‘ഇടുക്കി’.

Top