Chiking
Latest News

ബിസിസിഐയെ നയിക്കാന്‍ അനുയോജ്യന്‍ ഗാംഗുലി; പിന്തുണയുമായി സുനില്‍ ഗവാസ്‌കര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഡല്‍ഹി : ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സൗരവ് ഗാംഗുലിയെ നിയമിക്കുന്നതിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഗാംഗുലിയാണെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. 1999-2000 കാലഘട്ടത്തില്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ഉഴറിയപ്പോള്‍, ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിച്ചത് ഗാംഗുലിയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നിലവില്‍ പശ്ചിംബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ക്രിക്കറ്റ് ബോര്‍ഡിനെ മുന്‍ നായകനായ ഗാംഗുലി തന്നെ നയിക്കുന്നതാണ് ഉചിതമെന്നാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലുള്ള പൊതുവായ അഭിപ്രായം.അതേസമയം ബിസിസിഐ അധ്യക്ഷസ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മൊഹീന്ദര്‍ അമര്‍നാഥ്, മുന്‍ ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള തുടങ്ങിയ പേരുകളും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

നിലവില്‍ ബിസിസിഐ വൈസ് പ്രസിഡന്റുമാരായ മലയാളിയായ ടി സി മാത്യു, ഗൗതം റോയി എന്നിവരെയും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിസിസിഐ വൈസ് പ്രസിഡന്റുമാരായ ഇരുവരും ലോധ കമ്മീഷന്‍ നിര്‍ദേശമനുസരിച്ച് യോഗ്യരാണ്. പശ്ചിമമേഖലയെ പ്രതിനിധീകരിച്ചാണ് ടി സി മാത്യു ബിസിസിഐ ഭാരവാഹിയായത്. ഗൗതം റോയി കിഴക്കന്‍ മേഖലയുടെ പ്രതിനിധിയാണ്. ബിസിസിഐയുടെ മറ്റു വൈസ് പ്രസിഡന്റുമാര്‍ ഡോ ജി ഗംഗാരാജു, സി കെ ഖന്ന, എംഎല്‍ നെഹ്‌റ എന്നിവരാണ്.

Top