Chiking
Latest News

ആദ്യമായി ഇന്ത്യന്‍ ക്യാമ്പിലെത്തിയ യുവരാജിന് ഗാംഗുലി കൊടുത്ത പണി

Web Desk
Android App


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂം പലപ്പോഴും വലിയ തമാശകളുടെ കൂടി വേദിയാണ്. ടീമില്‍ പുതുതായി എത്തുന്ന കളിക്കാരെ സീനിയര്‍ താരങ്ങള്‍ പരിഹസിക്കുന്നതും വട്ടം കറക്കുന്നതുമെല്ലാം ഇവിടെ  പതിവ് കാഴ്ചകളാണ്. യുവരാജ് സിങ്, വിരാട് കൊഹ്‌ലി തുടങ്ങി പ്രമുഖ താരങ്ങളെല്ലാം അരങ്ങേറ്റത്തില്‍ ഇത്തരം നിമിഷങ്ങളിലൂടെ കടന്നു വന്നവരാണ്.

2000 ഐസിസി ടൂര്‍ണമെന്റിനായി ആദ്യമായി ഇന്ത്യന്‍ ക്യാമ്പിലെത്തിയപ്പോളാണ് യുവരാജ് സിങിന് ഗാംഗുലിയുടെ വക പണി കിട്ടിയത്. മധ്യനിര ബാറ്റ്‌സ്മാനായും പാര്‍ട്ട് ടൈം സ്പിന്നറായും ശ്രദ്ധ നേടിയായിരുന്നു ഇന്ത്യന്‍ ടീമിലേക്കുള്ള യുവിയുടെ വരവ്. എന്നാല്‍ ആദ്യ മത്സരത്തിന് തലേന്ന് നായകന്‍ സൗരവ് ഗാംഗുലി വന്ന് ചോദിച്ച ചോദ്യം യുവിയെ അത്ഭുതപ്പെടുത്തി.

‘നിങ്ങളാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ചെയ്യുക. എന്താ തയ്യാറല്ലേ? ‘എന്നായിരുന്നു ഗാംഗുലിയുടെ ചോദ്യം. മനസില്ലാമനസോടെ തയ്യാറാണെന്ന് യുവരാജ് മറുപടിയും നല്‍കി. എന്നാല്‍ പിറ്റേ ദിവസം നായകന്റെ വാക്കുകള്‍ അനുസരിക്കാനായി പാഡണിഞ്ഞ് കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം യുവിക്ക് മനസിലാക്കിയത് ഗാംഗുലി തന്നെ പറ്റിച്ചതാണെന്ന് മനസിലായ യുവി പിന്നീട് ഏത് രീതിയിലാണ് പ്രതികരിച്ചതെന്ന് വ്യക്തമല്ല. ഏന്തായാലും പിന്നീട് ഇന്ത്യന്‍ ക്യാമ്പിലെ ഏറ്റവും മികച്ച സുഹൃത്തുക്കളായി ഇരുവരും മാരുകയും ചെയ്തു.

Top