Chiking
Latest News

നടി നമിതയെ ഒഴിപ്പിക്കാന്‍ വീട്ടുടമയുടെ ഭീഷണിയും ബലപ്രയോഗവും; ഒഴിപ്പിക്കരുതെന്ന് കോടതി

Web Desk
Android App

ചെന്നൈ: തമിഴ് നടി നമിതയെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിക്കുന്നതു തടഞ്ഞുകൊണ്ടു കോടതി ഉത്തരവ്. പന്ത്രണ്ടു വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന നുങ്കമ്പാക്കത്തെ വീട്ടില്‍ നിന്നു തന്നെ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒഴിപ്പിക്കാന്‍ വീട്ടുടമ കറുപ്പയ്യ നാഗരത്‌നം ശ്രമിക്കുന്നുവെന്ന നമിതയുടെ പരാതിയെ തുടര്‍ന്ന് സിറ്റി 12-ാമത് സിവില്‍ കോടതിയാണ് ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി തടഞ്ഞത്.

താന്‍ കൃത്യമായി വാടക നല്‍കുന്നുണ്ടെന്നും എന്നാല്‍ വീടൊഴിയാന്‍ ആവശ്യപ്പെട്ടു നാഗരത്‌നം തന്നെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമാണെന്നും പരാതിയില്‍ പറയുന്നു. ഗുണ്ടകളെ നിയോഗിച്ചു തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. 12നു വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ചു മറുപടി നല്‍കാന്‍ വീട്ടുടമയോട് ആവശ്യപ്പെട്ട കോടതി അതുവരെ നമിതയെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന് ഉത്തരവിടുകയായിരുന്നു.

Top