Chiking
Latest News

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് രണ്ട് സ്വര്‍ണം

Web Desk
Android App

പുണെ: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. ട്രിപ്പിള്‍ ജമ്പില്‍ ലിസ്ബത്ത് കരോളിനാണ് കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. കോഴിക്കോട് പുല്ലൂരംപാറ സ്‌കൂളിലെ വിദ്യാഥിനിയായ ലിസ്ബത്ത് 12.68 മീറ്റര്‍ ദൂരം പിന്നിട്ടു. ഇതേ ഇനത്തില്‍ പി.വി വിനി വെള്ളി നേടി. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ താരമായ വിനി മറികടന്ന് 12.55 മീറ്ററാണ്.

ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കെ.എസ് അനന്തുവാണ് കേരളത്തിന് രണ്ടാം സ്വര്‍ണം സമ്മാനിച്ചത്. തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ഥിയായ അനന്തുവിന് ഈ നേട്ടം മധുരപ്രതികാരം കൂടിയായി. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ തന്നെ മറികടന്ന് ഒന്നാമതെത്തിയ തിരുവനന്തപുരം സായിയിലെ ടി.ആരോമലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അനന്തു സ്വര്‍ണം നേടിയത്.

മീറ്റിന്റെ ആദ്യ ദിനം നിരാശ മാത്രം സമ്മാനിച്ച കേരളം രണ്ടാം ദിനം പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ദിനം 5000 മീറ്ററില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന ബിബിന്‍ ജോര്‍ജ്ജിനും അനുമോള്‍ തമ്പിക്കും മത്സരം പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചിരുന്നില്ല.

Top