Chiking
Latest News

വാട്‌സ്ആപ്പിന്റെ പേരില്‍ പുതുച്ചേരി മുഖ്യമന്ത്രിയും ലഫ്. ഗവര്‍ണറും തമ്മില്‍ തുറന്ന പോര്

Web Desk
Indian Telegram Android App Indian Telegram IOS App

പുതുച്ചേരി: പുതുച്ചേരിയില്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും മുഖ്യമന്ത്രി വി. നാരായണ സ്വാമിയും തമ്മിലുള്ള ഭിന്നത തുറന്നപോരിലേക്ക്. സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനത്തിനും വിലയിരുത്തലിനും കിരണ്‍ ബേദി ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇതിനെ എതിര്‍ത്ത മുഖ്യമന്ത്രി വി. നാരായണ സ്വാമി ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിറക്കി. ഈ ഉത്തരവ് ലഫ്. ഗവര്‍ണര്‍ റദ്ദാക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം.

കഴിഞ്ഞവര്‍ഷം മേയിലാണ് കിരണ്‍ ബേദി പുതുച്ചേരിയുടെ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്.

Top