Chiking
Latest News

പാമ്പിനെ വിഴുങ്ങുന്ന പാമ്പ് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ബ്രിസ്‌ബേയ്‌നില്‍ നിന്നുള്ളതാണ് പാമ്പിനെ വിഴുങ്ങുന്ന പാമ്പിന്റെ ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് ക്വീന്‍സ്‌ലന്‍ഡില്‍ ഒരു ഒപ്പോസത്തെ ജീവനോടെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ബ്രൗണ്‍ സ്‌നേക്ക് ഗണത്തില്‍പെട്ട പാമ്പ് കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തിലുള്ള പാമ്പിനെ അകത്താക്കിയത്.

ബ്രൗണ്‍ സ്‌നേക്ക് വിഭാഗത്തില്‍ പെട്ട പാമ്പുകളുടെ ഭക്ഷണം ചെറിയ എലികളും പല്ലികളുമൊക്കെയാണ്. ഇതാദ്യമായാണ് ഈ വിഭാഗത്തില്‍ പെട്ട ഒരു പാമ്പ് മറ്റൊരു പാമ്പിനെ ആഹാരമാക്കുന്നത്. വടക്കന്‍ ബ്രിസ്‌ബേയ്‌നിലെ ഒരു വീടിനോടു ചേര്‍ന്നാണ് ഉച്ചയോടെ പാമ്പുകളെ കണ്ടത്. വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്നാണ് പാമ്പുപിടിത്തക്കാര്‍ സംഭവസ്ഥലത്തെത്തി. ഇവരെത്തിയപ്പോള്‍ തന്നെ ബ്രൗണ്‍ സ്‌നേക്ക് പാമ്പിനെ പകുതി വിഴുങ്ങിയ നിലയിലായിരുന്നു. ഒരു പാമ്പ് മറ്റൊന്നിനെ തിന്നത് ആദ്യമായാണ് നേരിട്ടു കാണുന്നതെന്നും ഇവര്‍ പറഞ്ഞു.

ബ്രൗണ്‍ സ്‌നേക്കുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും ഭക്ഷണത്തിന്റെ അപര്യാപ്തതയുമാണ് പാമ്പിനെ ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇവരുടെ നിഗമനം. ഇരയോടൊപ്പം ബ്രൗണ്‍ സ്‌നേക്കിനെയും ബാഗിലാക്കി പാമ്പുപിടിത്തക്കാര്‍ കൊണ്ടുപോയത്. എന്തായാലും പാമ്പ് മറ്റൊരു പാമ്പിനെ വിഴുങ്ങുന്ന ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.

Top