Chiking
Latest News

ചുംബിക്കാന്‍ മടിച്ച ധനുഷിനോട് നായിക പറഞ്ഞു; ‘സാരമില്ല സാര്‍, അഭിനയമല്ലേ ചുംബിച്ചോളൂ’

Web Desk
Indian Telegram Android App Indian Telegram IOS App

ആലിയ ഭട്ട് ചുംബിക്കാന്‍ അടുത്തെത്തിയപ്പോള്‍ ഫവദ് ഖാന്‍ മാറിനിന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സിനിമലോകം ചര്‍ച്ചചെയ്തിരുന്നു. തമിഴിലും ഇതുപോലൊരു സംഭവം ഉണ്ടായി. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണു സംഭവം. ധനുഷും മേഘ്‌ന ആകാശുമാണ് ചിത്രത്തിലെ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒന്നിലധികം ലിപ്‌ലോക്ക് രംഗങ്ങള്‍ ഉണ്ട്. എന്നാല്‍ നായികയെ ചുംബിക്കാന്‍ നായകന്‍ ധനുഷിന് ഒരു മടി. മടിച്ചു നിന്ന ധനുഷനോട് പുതുമുഖ നടി മേഘ്‌ന പറഞ്ഞു. ‘സാരമില്ല സാര്‍, അഭിനയമല്ലേ ചുംബിച്ചോളൂ’ എന്ന്.

ധനുഷ് മുമ്പും ലിപ്‌ലോക്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മരിയാന്‍ എന്ന ചിത്രത്തില്‍ പാര്‍വതിക്കൊപ്പവും അനേകനില്‍ അമൈറയ്‌ക്കൊപ്പം, തങ്കമകനില്‍ എമി ജാക്‌സനൊപ്പം ലിപ്‌ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നൈ പായും തോട്ട എന്ന ഗൗതം ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്നാണു കണക്കാക്കുന്നത്.

മേഘ്‌ന ആദ്യം അഭിനയിച്ചതു കാളിദാസിനൊപ്പം ഒരു പക്ക കഥൈ എന്ന ചിത്രത്തിലായിരുന്നു. എന്നാല്‍ സാങ്കേതിക തടസം മൂലം ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

Top