Chiking
Latest News

ഷാര്‍ജയില്‍ തീപിടിത്തം; മൂന്നു മലയാളികള്‍ മരിച്ചു

Web Desk
Android App

ദുബൈ: യുഎഇയില്‍ ഷാര്‍ജയിലെ കല്‍ബയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കല്‍ബയിലെ ഫര്‍ണീച്ചര്‍ ഗോഡൗണിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് വെള്ളിയാഴ്ച രാവിലെ തീപിടിച്ചത്. തിരൂര്‍ സ്വദേശിയുടെ സ്ഥാപനത്തില്‍ മലയാളികള്‍ മാത്രമാണുണ്ടായിരുന്നത്. സംഭവ സ്ഥലത്തു നിന്ന് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. 13 പേരാണു അപകട സമയത്ത് ഗോഡൗണില്‍ ഉണ്ടായിരുന്നത്. 10 പേര്‍ ഓടി രക്ഷപെട്ടു. മൃതദേഹങ്ങള്‍ കല്‍ബയിലെ ആശുപത്രിയിലെ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു.

Top