Chiking
Latest News

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും; പോയിന്റ് പട്ടികയില്‍ കേരളം ഒന്നാമത്

Web Desk
Indian Telegram Android App Indian Telegram IOS App

പുണെ :പൂണെയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും. നിലവില്‍ പോയിന്റ് പട്ടികയില്‍ കേരളമാണ് ഒന്നാംസ്ഥാനത്ത്. ഇന്ന് നടക്കുന്ന 12 മത്സരങ്ങളില്‍ പലതിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.

ഉറച്ച മെഡല്‍ പ്രതീക്ഷകളായ 200, 800 മീറ്റര്‍ മത്സരങ്ങള്‍ ഇന്നാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 200 മീറ്ററില്‍ മുഹമ്മദ് അജ്മലും ലിബിന്‍ ഷിബുവും ഇറങ്ങും. പെണ്‍കുട്ടികളില്‍ അഞ്ജലി ജോണ്‍സണും നിദ കെയുമാണ് മത്സരിക്കുക. ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യമിട്ട് 800 മീറ്ററില്‍ ബബിത ബിയും ഇരട്ട സ്വര്‍ണം ലക്ഷ്യമിട്ട് അഭിത മേരി മാനുവലും മത്സരിക്കുന്നുണ്ട്.

നിലവില്‍ ഏഴ് സ്വര്‍ണവും 11 വെള്ളിയും, 3 വെങ്കലവുമുള്‍പ്പെടെ കേരളത്തിന് 21 മെഡലുകളാണുള്ളത്. കേരളത്തിന് തൊട്ടുപിന്നിലായി തമിഴ്‌നാടും ഹരിയാനയുമുണ്ട്.

Top