Chiking
Latest News

ലൈംഗികാതിക്രമത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ കഴുത്തറത്തു

Web Desk
Indian Telegram Android App Indian Telegram IOS App

ഹൈദരാബാദ്: ലൈംഗികാതിക്രമത്തെ എതിര്‍ത്ത പെണ്‍കുട്ടിക്കെതിരെ സഹപ്രവര്‍ത്തകന്റെ കത്തിയാക്രമണം. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള അക്രമത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തിന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. തെലുങ്കാനയിലെ നാഗര്‍കുന്നൂല്‍ ജില്ലയിലെ വെല്ലംമ്പള്ളിയില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്.

ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയിലാണ് അക്രമിക്കപ്പെട്ട പെണ്‍കുട്ടിയും അക്രമിയും ജോലിചെയ്യുന്നത്. ഇവിടെ ജോലി ചെയ്യുന്ന ദിനേശ് എന്നയാളാണ് തന്നെ അക്രമിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. വെള്ളിയാഴ്ച ഒരു സുഹൃത്തിനെ കാണാനെന്നോളം ദിനേശ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ സ്ഥലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പ്രദേശ വാസികളുടെ സഹായത്തോടെയാണ് ആശുപത്രിയിലാക്കിയത്. സംഭവം നടന്ന സ്ഥലത്ത് നിന്ന് പെട്രോള്‍ കാനും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഐ.പി.സി 307 പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top